കരുനാഗപ്പള്ളി: പിരിഞ്ഞുപോകുന്ന ജീവനക്കാര്‍ക്ക് പകരക്കാരെ നിയമിക്കാനാകാതെ ദേവസ്വം ബോര്‍ഡ്. ഇതോടെ ജില്ലയിലെ പലക്ഷേത്രങ്ങളിലും ജോലിചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നും. ദേവസ്വം ബോര്‍ഡ് അംഗങ്ങലും നേതാക്കളും ആഡംബരത്തില്‍ കഴിയുമ്പോള്‍ ക്ഷേത്രജീവനക്കാര്‍ മതിയായ വേതനം പോലും ലഭിക്കാതെ ദുരിതാവസ്ഥയിലാണെന്നാണ് പരാതി.
ക്ഷേത്രങ്ങളിലെ നിത്യനിദാനകാര്യങ്ങല് മുടങ്ങാതെ നടത്തേണ്ട സബ് ഗ്രൂപ്പ് ഓഫീസര്‍മാരെ മിക്ക ക്ഷേത്രങ്ങളിലും കാണാനില്ല. ഒരു ദേവസ്വത്തിന്റെ ചുമതലയുള്ള അവര്‍ക്കിപ്പോള്‍ മൂന്നും നാലും ക്ഷേത്രങ്ങളുടെ അധികച്ചുമതലയും നല്‍കിയിട്ടുണ്ട്.
എല്ലായിടത്തും അവര്‍ക്ക് ഓടിയെത്താന്‍ സാധിക്കുന്നില്ല. ക്ഷേത്രമുതലുകള്‍ സംരക്ഷിക്കുന്നതിന് ചുമതലയുള്ള വാച്ചര്‍മാരുടെ തസ്തികകളും പലയിടത്തും ഒഴിഞ്ഞുകിടക്കുകയാണ്. അടിച്ചുതളിക്കും കഴകത്തിനും പകരക്കാരെവെച്ച് കാര്യം നടത്തുകയാണ് ബോര്‍ഡ്. ഉള്ള നാദസ്വരവിദ്വാന്മാര്‍ കല്യാണപ്പരിപാടികളുടെ തിരക്കിലാണ്.
ക്ഷേത്രസ്വത്തുക്കളില്നിന്ന് ആദായം എടുക്കുന്നത് ലേലം വഴി നല്കുന്ന ബോര്‍ഡ് ദേവസ്വം വക കടകളും സദ്യാലയങ്ങളും ഏത് മതത്തില്‍പെട്ടവര്‍ക്കും നല്കാന് തയ്യാറാണ്. ക്ഷേത്രപുനരുദ്ധാരണത്തിനും സപ്താഹത്തിനുമൊക്കെ ഭക്തജനങ്ങള്‍ പിരിക്കുന്ന തുകയുടെ വിഹിതം കൃത്യമായി കൊണ്ടുപോകുന്ന ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഭജിക്കുന്നതിനുപോലും കോടതിയുടെ അനുവാദം വേണമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്ന് ഭക്തജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: