കൊട്ടാരക്കര: സാമൂഹ്യപരിഷ്കര്‍ത്താവും വീരശൈവ മതാചാര്യനുമായ ബസവേശ്വരന്റെ വചനങ്ങളും ദര്‍ശനങ്ങളും സമഗ്രവ്യക്തിത്വ വികസനവും സ്വഭാവ രൂപീകരണവുമാണ് ലക്ഷ്യമിടുന്നതെന്നും അവ പഠനവിഷയമാക്കണമെന്നും ബസവസമിതി സംസ്ഥാന പ്രസിഡന്റ് കെ. പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു.
ആള് ഇന്ത്യാ വീരശൈവ മഹാസഭ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ധന്യാആഡിറ്റോറിയത്തില് സംഘടിപ്പിച്ച ബസവ ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബസവേശ്വരദര്ശനങ്ങള്, സാമൂഹ്യനീതി, സമത്വം, ജനാധിപത്യം, സ്ത്രീ സ്വാതന്ത്ര്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയിരുന്നു. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ പാര്‍ലമെന്റ് സ്ഥാപിച്ച ബസവേശ്വരന്റെ ജീവിതവും ദര്‍ശനവും പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വീരശൈവ മഹാസഭ ജില്ലാപ്രസിഡന്റ് പി.കെ. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോന് മുഖ്യപ്രഭാഷണം നടത്തി. ബസവ സമിതി ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര ക്യഷ്ണന്‍കുട്ടി, വനിതാ സമാജം സംസ്ഥാന സെക്രട്ടരി പി.എസ്. ലീലാമ്മ, സഭാ ജില്ലാസെക്രട്ടറി ജി. ജയകുമാര്‍, കെ. ചന്ദ്രന് പുത്തൂര്‍, ശകുന്തളാ ശേഖര്‍, രുഗ്മിണി രഘു, സുരേഷ് അഞ്ചല്‍, രാജേന്ദ്രന് പിള്ള പോരുവഴി, ഷിബുകുമാര്‍ ശാസ്താംകോട്ട, ജ്യോതിഷ് വി.കെ, മനുചന്ദ്രന്, ജിതിന്, രമാവേണു, മഹേഷ് ശാസ്താംകോട്ട എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന യൂത്ത്മൂവ്മെന്റ് ജില്ലാ സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എ.വി അരുണ്‍പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബു പുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: