ഈരാറ്റുപേട്ട: വെളുത്തേടത്തു നായര്‍ സമാജം ജില്ലാ വാര്‍ഷിക സമ്മേളനം 17,18 തീയതികളില്‍ പിറ്റിഎംഎസ് ഓഡിറ്റോറിയത്തില്‍ നടക്കും. 16ന് രാവിലെ 10ന് ആന്റോ ആന്റണി എംപി. ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ സി.പി. ശ്രീധരന് നായര്‍ അദ്ധ്യക്ഷത വഹിക്കും. പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ഡയറക്ടര്‍ വി.ആര്. ജോസി ക്ലാസ് എടുക്കും. ഉച്ചയ്ക്ക് 2ന് ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറര്‍ പി.രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ.എസ്.രാധാകൃഷ്ണന് റിപ്പോര്‍ട്ടവതരിപ്പിക്കും. 17ന് രാവിലെ 10ന് നടക്കുന്ന വനിതാ യുവജന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ഉദ്ഘാടനം ചെയ്യും. യുവജനവേദി പ്രസിഡന്റ് എ. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും.
ഉച്ചകഴിഞ്ഞ് 2ന് എംഇഎസ് കവലയില്‍ നിന്നും ജാഥ ആരംഭിക്കും. തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിക്കും. പി.സി.ജോര്‍ജ് എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യകാരന് എസ്.ബി. പണിക്കര്‍, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജീവ് എന്നിവരെ ആദരിക്കും.
ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ അര്‍ഹമായ പ്രാധിനിധ്യം നല്‍കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒ.ഇ.സി. ആനുകൂല്യങ്ങളിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് ജില്ലാ ഭാരവാഹികളായ പി.ശിവദാസ്, ഇ.എസ്.രാധാകൃഷ്ണന്, സി.പി.ശ്രീധരന് നായര്‍, ടി.സി. ശശിധരന് നായര്‍, സുധാകരന് ഈരാറ്റുപേട്ട, ടി.എന്‍. രാജന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: