കൊച്ചി: സ്വര്‍ണാഭരണ വിപണിയില്‍ 2015 ആദ്യ പാദത്തില്‍ ആഗോളതലത്തില്‍ മൂന്നു ശതമാനം ഇടിവുണ്ടായപ്പോള്‍ ഭാരതത്തില്‍ 22 ശതമാനം ആവശ്യകത വര്‍ധിച്ചു. ഇതേ സമയം നിക്ഷേപത്തിനായി സ്വര്‍ണം വാങ്ങുന്നതിനുള്ള താല്പര്യം ആഗോളതലത്തില്‍ നാലു ശതമാനം വര്‍ധിച്ചു.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തിറക്കിയ കണക്കനുസരിച്ച് ഈ വര്‍ഷം ഒന്നാം പാദത്തില്‍ സ്വര്‍ണാഭരണത്തിന്റെ ആവശ്യകത 601 ടണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 620 ടണ്‍ ആയിരുന്നുവേണ്ടിയിരുന്നത്. ഭാരതത്തില്‍ ആവശ്യകത 22 ശതമാനം വര്‍ദ്ധിച്ച് 151 ടണ്‍ ആയപ്പോള്‍ അമേരിക്കയില്‍ നാലു ശതമാനം വളര്‍ച്ച നേടി. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, തായ്ലാന്ഡ്, വിയറ്റ്നാം എന്നിവിടങ്ങളിലും സ്വര്‍ണ്ണത്തിന് ആവശ്യക്കാരേറി. എന്നാല്‍ ടര്‍ക്കി, റഷ്യ, മിഡില്‍ ഈസ്റ്റ്, ചൈന എന്നിവടങ്ങളില്‍ ഡിമാന്‍ഡ് 10 ശതമാനം കുറഞ്ഞ് 213 ടണ്ണിലെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കില്‍ 27 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്.
മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 42 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം കുറവ്. ഒന്നാം പാദത്തില്‍ ശരാശരി സ്വര്‍ണവിലയില്‍ ആറ് ശതമാനം കുറവുണ്ടായി. നിക്ഷേപത്തിനായുള്ള സ്വര്‍ണത്തിന്റെ ആവശ്യം നാലു ശതമാനം വളര്‍ച്ചയുമായി 279 ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 268 ടണ്‍ ആയിരുന്നു നിക്ഷേപത്തിനായി വേണ്ടിയിരുന്നത്. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടില്‍ (ഇടിഎഫ്) 26 ടണ്‍ ആവശ്യമായി വന്നു. 2012 നാലാം പാദത്തിനു ശേഷം ഇപ്പോള്‍ ആദ്യമായാണ് ഈ രംഗത്ത് ഡിമാന്‍ഡ് ഉയരുന്നുത്. കറന്‍സികളുടെ ചാഞ്ചാട്ടം മൂലം സ്വര്‍ണ ബാറുകള്‍ക്കും നാണയങ്ങള്‍ക്കും ആവശ്യം കുറഞ്ഞു.
സെന്‍ട്രല്‍ ബാങ്കുകള്‍ ഒന്നാം പാദത്തില്‍ 119 ടണ്‍ സ്വര്‍ണം വാങ്ങി. കഴിഞ്ഞ പാദത്തിലെ അതേ അളവാണിത്. സ്വര്‍ണത്തിന് ആകെ വരവില്‍ രണ്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 1089 ടണ്‍ ആയിരുന്നു ഒന്നാം പാദത്തിലെ വരവ്. സ്വര്‍ണ ഖനികളിലെ ആകെ ഉത്പാദനം മൂന്നു ശതമാനം കുറഞ്ഞ് 729 ടണ്ണിലെത്തി. പുനരുപയോഗത്തിനുള്ള സ്വര്‍ണം ഒന്നാം പാദത്തില്‍ 355 ടണ്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: