കൊച്ചി: പച്ചക്കറിയിലും പഴവര്‍ഗങ്ങളിലും ഉപയോഗിച്ചിരിക്കുന്ന മാരകമായ കീടനാശിനിയെ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കുവാന്‍ വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം. തിരുമാറാടി ഗവ.ജിഎച്ച്എസ്എസിലെ അധ്യാപകന് കെ.കെ.രാമനാണ് ഈ യന്ത്രം കണ്ടുപിടിച്ചിരിക്കുന്നത്.
നീറ്റ് ക്ലീന്‍ എന്നു പേരിട്ടിരിക്കുന്ന ഇതിന്റെ നിര്‍മ്മാണ ചെലവ് 2500 രൂപ മാത്രം. ഉപയോഗശൂന്യമായ വാഷിംഗ്മീന്റെ ചില ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 5 കിലോ പച്ചക്കറി 10 മിനിറ്റുകൊണ്ട് ശുദ്ധീകരിക്കാന്‍ ഈ യന്ത്രത്തിന് സാധിക്കും.
പച്ചക്കറിയിലെയും, പഴവര്‍ഗങ്ങളിലെയും 85 ശതമാനം വിഷാംശം ഇതിലൂടെ കഴുകി കളയാന്‍ കഴിയുമെന്ന് പറയുന്നു. ജലവും, മഞ്ഞപ്പൊടിയും, ഉപ്പും ചേര്‍ത്ത മിശ്രിതമാണ് ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത്. സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനത്തിന്റെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ രാമന്. പെട്രോള്‍ വാഹനം ബയോഗ്യസ് ഉപയോഗിച്ച് ഓടിക്കുന്നതിനുള്ള ഒരു സാങ്കേതിക വിദ്യ നേരത്തെ ഇദ്ദേഹം കണ്ടുപിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: