‘പല എയ്ഡഡ് സ്കൂളുകളില്‍നിന്നും കുട്ടികള്‍ കൊഴിഞ്ഞുപോകുന്നു. പഠനനിലവാരം കുറവായതിനാല്‍ അവര്‍ പണംമുടക്കി അണ്‍എയ്ഡഡ് സ്കൂളുകളില്‍ ചേരുന്നു. ഇത്തരം സ്കൂളുകള്‍ മാനേജര്‍മാര്‍ സ്വകാര്യസ്വത്തായി കരുതുന്നു.’ എസ്എസ്എ പഠനറിപ്പോര്‍ട്ട് പ്രകാരം പറയുന്നത്!
അണ്‍എയ്ഡഡ് സ്കൂളില്‍ അധ്യാപകര്‍ കഠിനാധ്വാനം ചെയ്യുന്നു; ശമ്പളം കുറവും. നിലവാരമുള്ളതിനാല്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അങ്ങോട്ടയക്കുന്നു. എയ്ഡഡ് സ്കൂളില്‍ അധ്യാപകര്‍ക്ക് കാല്ലക്ഷത്തിനുമേലാണ് ശമ്പളം. സ്കൂള്‍ മാനേജര്‍മാരുടെ സ്വകാര്യസ്വത്താണെങ്കിലും ശമ്പളം സര്‍ക്കാര്‍ നല്‍കും. ലക്ഷങ്ങള്‍ വാങ്ങി നിയമിക്കുന്ന പണിയല്ലേ സ്വകാര്യമാനേജര്ക്കുള്ളൂ.
എന്തിന് നിലവാരം നോക്കണം? വന്‍ശമ്പളം വാങ്ങുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകരും തങ്ങളുടെ കുട്ടികളെ കൂടുതല്‍ ഫീസ് നല്കി അണ്‍എയ്ഡഡ് പബ്ലിക് സ്കൂളുകളില്‍ പഠിപ്പിക്കും. അവിടെ നിലവാരത്തകര്ച്ചയില്ലല്ലോ. എന്നിട്ട് പാവപ്പെട്ട സാധാരണക്കാരുടെ കുട്ടികളെ അവര്‍ പഠിപ്പിക്കും; സ്വന്തം എയ്ഡഡ് സ്കൂളില്‍.
സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകര്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ തെന്ന പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ത്തന്നെ പല പ്രശ്നങ്ങളും തീരും. പക്ഷെ ആരുണ്ടിവിടെ ചോദിക്കാന്‍, വിദ്യാഭ്യാസവകുപ്പ് നാഥനില്ലാക്കളരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: