പത്തനാപുരം: എല്‍ഡിഎഫ് നേതൃത്വത്തിന്റെ അഴിമതി മൂലം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തലവൂര്‍ സഹകരണ ബാങ്കില്‍ സെയില്‍സ്മാനെ നിയമിക്കാനുള്ള ഭരണസമിതിയുടെ ശ്രമം ജോയിന്റ് രജിസ്ട്രാര്‍ തടഞ്ഞു. രണ്ടു മാസക്കാലമായി നടക്കുന്ന സിപിഎമ്മിന്റെ ഈ നീക്കത്തെ സിപിഐ പരസ്യമായി എതിര്‍ത്തതോടെ ഇടതുമുന്നണി പ്രദേശത്ത് പ്രതിസന്ധിയിലായിരിക്കയാണ്.
നിയമനത്തിലൂടെ ലഭിക്കുന്ന ലക്ഷങ്ങളുടെ പങ്കുവെയ്പിലെ ആശയക്കുഴപ്പമാണ് സിബിഐ പ്രതിഷേധത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. തുക സിപിഎം ഒറ്റയ്ക്കു സ്വന്തമാക്കുമെന്ന ഭയമാണു സിപിഐയെ എതിര്‍പ്പുമായി രംഗത്തെത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ആരോപണം. സെയില്സ്മാന് നിയമനത്തിനായി 2012ല്‍ ഭരണസമിതി പത്രപരസ്യം നല്‍കിയിരുന്നു. എന്നാല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലേക്ക് നിയമനം നടത്തുന്നതിനെ സിപിഐ പ്രതികൂലിക്കുകയും നിയമന തീരുമാനത്തിനായി നടത്തിയ യോഗത്തില്‍ നിന്നുമിറങ്ങി പോവുകയും ചെയ്തിരുന്നു.
മുന്നണിയിലെ പ്രബലശക്തികളായ സിപിഐയും സിപിഎമ്മും രണ്ടു തട്ടിലായതോടെ ഭരണസമിതില്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ രൂക്ഷമായി. ഇതിനെത്തുടര്‍ന്ന് സിപിഐ ഭരണസമിതിയുടെ അഴിമതി നിലപാടുകള്‍ക്കെതിരെ പരസ്യമായി തുറന്നടിക്കയും ചെയ്തു. എന്നാല്‍ ബാങ്കിപ്പോള്‍ ലാഭത്തിലാണെന്നും ബാങ്കിനെതിരായി പ്രവര്‍ത്തിക്കുന്ന സിപിഐ നിലപാട് സ്വകാര്യ പലിശക്കാരെ സംരക്ഷിക്കുന്നതിനാണെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. എല്‍ഡിഎഫ് രണ്ട് ചേരിയായതോടെ മുന്നണിയുടെ ജനദ്രോഹ നടപടികള്‍ അവരുടെ നാവില്‍ നിന്നു തന്നെ പുറത്താകുന്ന സാഹചര്യമാണു നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: