കോട്ടയം: നാട്ടകം ഹിന്ദുമഹാസമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 15,16,17 തീയതികളിലാണ് ഹിന്ദുസമ്മേളനം നടക്കുന്നത്. നാട്ടകം ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തിന് കേരള വെളുത്തേടത്ത് നായര്‍സമാജം രജിസ്ട്രാര്‍ സി.പി. ശ്രീധരന്‍നായര്‍ ധ്വജാരോഹണം നടത്തും. പൊന്‍കുന്നത്തുകാവ് ക്ഷേത്രമൈതാനിയില്‍ നടക്കുന്ന മഹാസമ്മേളനം യോഗക്ഷേമസഭാ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടത്രിപ്പാട് ഉദ്ഘാടനം ചെയ്യും. എകെസിഎച്ച്എംഎസ് ജില്ലാ സെക്രട്ടറി സി.കെ. സനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാതിപതി ഗരുഢധ്വാജാനന്ദതീര്ത്ഥപാദര് അനുഗ്രഹപ്രഭാഷണം നടത്തും. സീമാജാഗരണ്‍ കല്യാണ്‍ മഞ്ച് അഖിലഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന് ‘ഹിന്ദുത്വം നമ്മുടെ സംസ്കാരവും ദേശീയതയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
16ന് വൈകിട്ട് 3.30ന് നടക്കുന്ന വിദ്യാര്‍ത്ഥി സംഗമം ആര്‍എസ്എസ് ജില്ലാ സംഘചാലക് എ. കേരളവര്‍മ്മ ഉദ്ഘാടനം ചെയ്യും. എന്‍. സോമശേഖരന്‍, സുരേഷ് പരമേശ്വരന് എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് 6.45ന് ആരംഭിക്കുന്ന ഹിന്ദുകുടുംബ സംഗമം എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യം-കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി.റ്റി. മന്മഥന് പ്രഭാഷണം നടത്തും. 17ന് വൈകിട്ട് 3.30ന് വ്യാപാരിവ്യാവസായി സമ്മേളനം എസ്എന്‍ഡിപി യോഗം ബോര്‍ഡ് മെമ്പര്‍ റിജേഷ് സിബ്രിഡ്വില്ല ഉദ്ഘാടനം ചെയ്യും. ക്ഷത്രീയസഭ യൂണിയന് ജോയിന്റ് സെക്രട്ടറി യു. അജിത്വര്മ്മ അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന ഓര്‍ഗനൈസര്‍ മനോജ് മേലോട്ട് മുഖ്യപ്രഭാഷണം നടത്തും.
4.30ന് ഹിന്ദു നേതൃസമ്മേളനം ആരംഭിക്കും. കെപിഎംഎസ് രക്ഷാധികാരി കെ.കെ. ചെല്ലപ്പന് ഭദ്രദീപം തെളിക്കും. എസ്എന്‍ഡിപി യോഗം മറിയപ്പള്ളി ശാഖാ പ്രസിഡന്റ് കെ.കെ. അനിയച്ചന്‍ അറുപതില്‍ അദ്ധ്യക്ഷത വഹിക്കും. വീരശൈവസഭ വനിതാസമാജം ജില്ലാ പ്രസിഡന്റ് രാധാമണി നാരായണന് ഉദ്ഘാടനം ചെയ്യും. വിവിധ ഹിന്ദു സംഘടനാ ഭാരവാഹികള്‍ ആശംസകള്‍ നേരും. ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ഉപസംഹാര പ്രസംഗം നടത്തും. 6.45ന് സമാപനസമ്മേളനം എസ്എന്‍ഡിപിയോഗം യൂണിയന് പ്രസിഡന്റ് എ.ജി.തങ്കപ്പന് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്റ് കെ. പരമേശ്വരന് നായര്‍ അദ്ധ്യക്ഷത വഹിക്കും.
ഹിന്ദുസമാജം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: