പാലാ: സിവില്‍ സര്‍വ്വീസ് പോലെയുളള ഉന്നത ലക്ഷ്യങ്ങള്‍ പിന്തുടരുന്ന യുവജനങ്ങള്‍ അച്ചടക്കത്തോടെ കഠിനാദ്ധ്വാനം ചെയ്യണമെന്ന് മാഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍. പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വ്വീസ് കാംക്ഷികള്‍ നിരന്തരം ആവേശത്തോടെ വായനയിലും പഠനത്തിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഉദ്ഘാടനയോഗത്തില്‍ അദ്ധ്യക്ഷതവഹിച്ച മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് ആഹ്വാനം ചെയ്യ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് വെട്ടിക്കന്‍ പ്രെഫ. ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ശില്‍പ്പശാലയില്‍ ഡോ. പി.ആര്. വെങ്കിട്ടരാമന്, പി.റ്റി. അരുണ്‍, ജോസ് ആന്‍ഡ്രൂസ്, അഡ്വ. രാജി വിനോദ്, ജസ്റ്റിന് തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. രാവിലെ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഫാ. തോമസ് പൂവത്തിങ്കല്‍ പതാക ഉയര്‍ത്തി. ശില്‍പ്പശാല 15ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: