എരുമേലി: ടാക്സികളുടെ വര്‍ദ്ധിപ്പിച്ച ടാക്സ് നിരക്കുകള്‍ കുറച്ചിട്ടും അധികമായി അടച്ച പണം മടക്കി നല്‍കുന്നില്ലെന്ന് പരാതി. കഴിഞ്ഞ മാര്‍ച്ച് മുതലാണ് ടാക്സികളുടെ ടാക്സ്നിരക്കുകള് സര്‍ക്കാര്‍ ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചത്. ഇതേത്തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അഞ്ചുവര്‍ഷത്തേക്കുള്ള ടാക്സായി പതിനായിരത്തിലധികം രൂപ വാങ്ങുകയും ചെയ്തു. എന്നാല്‍ ടാക്സി രസീതിയില്‍ രണ്ടു വര്‍ഷത്തെ ടാക്സ് എന്നു രേഖപ്പെടുത്തിയതാണ് പാവപ്പെട്ട ടാക്സി ഡ്രൈവര്‍മാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
അഞ്ചുവര്‍ഷത്തേക്കുള്ള ടാക്സ് എന്നു പറഞ്ഞ് വാങ്ങിയ പണം രണ്ടുവര്‍ഷത്തെ ടാക്സായി വെട്ടിച്ചുരുക്കിയെങ്കിലും ബാക്കി പണം മടക്കി നല്കാന് അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇതിനിടെ വര്‍ദ്ധിപ്പിച്ച ടാക്സ് സര്‍ക്കാര്‍ തന്നെ വെട്ടിച്ചുരുക്കിയെങ്കിലും അഞ്ചു വര്‍ഷത്തേക്കുള്ള ടാക്സ് എന്നു രേഖപ്പെടുത്താനും അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുയരുന്നു. ടാക്സ് അടയ്ക്കാത്ത വാഹനങ്ങളെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്ന വകുപ്പ് അധികമായി അടച്ച ടാക്സിന്റെ പണം തിരിച്ചു നല്‍കാനോ ടാക്സ് അഞ്ചുവര്‍ഷത്തേക്ക് അടച്ചതായുളള രേഖകള്‍ നല്‍കാനോ തയ്യാറാകുന്നില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. കടം വാങ്ങിയും പണം പലിശയ്ക്കെടുത്തും അടച്ച അധിക ടാക്സ് സര്‍ക്കാര്‍ യാതൊരു മാനദണ്ഡവും കൂടാതെ പിടിച്ചുവച്ചിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: