പള്ളുരുത്തി: ക്യുക്കര്‍ വെബ്സൈറ്റ് വഴി തട്ടിപ്പു നടത്തി ഒളിവിലായിരുന്ന പ്രതിയെ പള്ളുരുത്തി സിഐയുടെ നേതൃത്വത്തില്‍ പിടികൂടി. നൈജീരിയന്‍ സ്വദേശി കെവിന് ഇജോ(37)യാണ് അറസ്റ്റിലായത്. മുണ്ടംവേലി നേവി നഗര്‍ സ്വദേശിയുടെ പരാതിപ്രകാരമാണ് കേസ്. ഓണ്‍ലൈന്‍ വഴി ക്യാമറ വില്‍ക്കാനുണ്ടെന്ന പരസ്യം നല്‍കിയാണ് അനീഷ് മൊഹീന്ദ്രയില്നിന്നും 65,000 രൂപ തട്ടിയെടുത്തത്.
ഇതേ കേസില്‍ മഹദ് മുഹമ്മദ്, ബൊക്കാര്ഡിറ്റ് ഡിങ്കേബെല്ലോ എന്നീ രണ്ടു നൈജീരിയന്‍ സ്വദേശികള്‍ പിടിയിലായിരുന്നു. 9 ന് ബംഗളൂരില്നിന്നാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. ഇതേ കേസിലെ മറ്റു പ്രതികളെ പിടികൂടിയ സമയത്ത് കെവിന് ഇജോ ഉപയോഗിച്ചിരുന്ന ലാപ്ടോപ് പോലീസ് കണ്ടെത്തിയിരുന്നു. ഇയാളുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവരുടെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്.
പള്ളുരുത്തി സിഐ വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ എസ്.ഐ.നുറുദ്ദീന്, സിവില്‍ ഓഫീസര്‍മാരായ സന്തോഷ്, കലേശന്, സമദ്, സൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: