ചവറ: അമ്മവീട് ചോല ക്ഷേത്രത്തിലെ ഉത്സവകമ്മിറ്റി മെമ്പര്‍ മഠത്തില്‍ പുത്തന്‍വീട്ടില്‍ ജയകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ചവറയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതിന്റെ ഭാഗമായാണ് അറസ്റ്റ്.
മുകുന്ദപുരം ഘണ്ടകര്ണ്ണന്കാവ് കണിച്ചേരി ഭാഗം വീട്ടില്‍ അന്‍വര്‍(22), തേവലക്കര കല്ലുകണത്തില് വീട്ടില്‍ ഷെമീര്‍, പോരുവഴി കുഞ്ഞാന്റെയ്യത്തുവീട്ടില് ഷാനവാസ്(25)എന്നിവരാണ് പിടിയിലായത്. ചവറ സിഐ ബിനു ശ്രീധര്‍, എസ്ഐ ഗോപകുമാര്‍. ജി, പ്രൊബേഷന്‍ എസ്ഐ ഷാജഹാന് .എസ്, സിപിഒമാരായ പ്രസന്നകുമാര്‍, നന്ദകുമാര്‍, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് തെന്മലയില് ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും ഇവരെ പിടികൂടിയത്.
തേവലക്കര സ്വദേശി ബെല്ലാരി എന്നുവിളിക്കുന്ന ജുനൈദ് നല്കിയ ക്വട്ടേഷന്‍ പ്രകാരമാണ് പ്രതികള്‍ ജയകൃഷ്ണനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതികളില്‍ നിന്നും രണ്ട് വടിവാള്‍ അന്വേഷണസംഘം പിടിച്ചെടുത്തു. തെക്കുംഭാഗം, ശാസ്താംകോട്ട, ചവറ പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ ഒളിവില്‍ കഴിഞ്ഞുവരവെയാണ് പിടിയിലായത്. പ്രതികളെ ചവറ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: