ആലപ്പുഴ: സായികേന്ദ്രത്തില്‍ കായിക താരങ്ങളുടെ ബുദ്ധിമുട്ടുകള്‍ യഥാസമയം അറിയുവാനുള്ള മേല്‍നോട്ട നടപടികള്‍ ഉണ്ടായിരുന്നെങ്കില്‍ കായിക താരങ്ങളുടെ അപകടാവസ്ഥ നേരത്തെ അറിഞ്ഞ് തക്കസമയത്തു ചികിത്സ ലഭ്യമാക്കാമായിരുന്നുവെന്ന് നാഷണല്‍ സ്പോര്‍ട്സ് അലൈന്‍സ് ഭാരവാഹകള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ച് അപകടനിലയില്‍ കഴിയുന്ന കായിക താരങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ആവശ്യമെങ്കില്‍ വിദേശത്ത് ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ചെയര്മാന് അഡ്വ. സി. സത്യരാജ്, കോര്‍ഡിനേറ്റര്‍ എസ്. നൗഷാദ്, വനിതാ വിഭാഗം വര്‍ക്കിങ് പ്രസിഡന്റ് ദേശിയ കായികതാരം കെ. റസീന എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: