ചേര്‍ത്തല: അന്യമാകുന്ന വായനാസംസ്ക്കാരം പുതുതലമുറയില്‍ വളര്‍ത്തുവാന്‍ പുസ്തകോത്സവങ്ങള്‍ക്ക് സാധിക്കണമെന്ന് ആര്‍എസ്എസ് ശബരിഗിരിവിഭാഗ് കാര്യവാഹ് എല്‍. പദ്മകുമാര്‍ പറഞ്ഞു. കുരുക്ഷേത്രയുടെയും അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെയും ആഭിമുഖ്യത്തില്‍ ബ്രാഹ്മണസമൂഹമഠം ഹാളില്‍ നടക്കുന്ന ചേര്‍ത്തല പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ കാലത്ത് കടമകള്‍ മറന്നുപോയ മനുഷ്യനെ ബോധവാനാക്കുവാന്‍ വേണ്ടിയിറക്കിയ ലഘുലേഖകളിലൂടെയാണ് കുരുക്ഷേത്ര എന്ന പ്രസ്ഥാനം ജനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭാദ്ധ്യക്ഷ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ.എന്‍.ജെ. കര്‍ത്താ അദ്ധ്യക്ഷത വഹിച്ചു. കുരുക്ഷേത്ര ഡയറക്ടര്‍ ബോര്‍ഡംഗം കെ.ആര്. സുബ്രഹ്മണ്യന്, ആലപ്പി ഋഷികേശ്, അഡ്വ. പി. രാജേഷ്, വിമല്‍ രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് കെ.കെ. വാര്യര്‍, ഡോ. ഗംഗാധരന്, ഡോ. എന്‍.പി. ഉണ്ണിക്കൃഷ്ണന് എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: