ആലപ്പുഴ: നൂറനാട് പ്രവര്‍ത്തനം ആരംഭിച്ച ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) ബറ്റാലിയന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 54 കോടി രൂപ അനുവദിച്ചു. ഐടിബിപിയുടെ പ്രവര്‍ത്തനം രണ്ടുവര്‍ഷം മുമ്പാണ് ആരംഭിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 70 ഏക്കറില്‍ താത്കാലിക ടെന്‍ഡറുകള്‍ നിര്‍മിച്ചാണ് ജവാന്മാര് ഇപ്പോള്‍ താമസിക്കുന്നത്.
അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, ജവാന്മാരുടെ ബാരക്ക്, ആശുപത്രി, മെസ്, പരിശീലന ഗ്രൗണ്ട്, ചുറ്റുമതില്‍, ഓഫീസര്‍മാരുടെ മെസ് എന്നീ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് 54 കോടി രൂപ ഉപയോഗിച്ച് ചെയ്യുക. കേന്ദ്രസര്‍ക്കാറിന്റെ നിര്‍മാണ ഏജന്‍സിയായ സെന്‍ട്രല്‍ പിഡബ്ല്യുഡിയുടെ മേല്‍നോട്ടത്തിലാണ് കെട്ടിടനിര്‍മാണം. രണ്ടാംഘട്ടത്തില്‍ ജവാന്മാരുടെ കുട്ടികള്‍ക്ക് പഠിക്കുന്നതിനുവേണ്ടി കേന്ദ്രീയ വിദ്യാലയം തുടങ്ങും. ഡയറക്ടര്‍ ജനറല്‍ ഉടന്‍ നൂറനാട് ബറ്റാലിയന് സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: