കൂത്താട്ടുകുളം: വേനല്‍മഴയോടൊപ്പമെത്തിയ പ്രകൃതിക്ഷോഭത്തില്‍ വ്യാപക നാശം വിതച്ച കൂത്താട്ടുകുളം മേഖലയി ല്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നാവശ്യം ശക്തമാകുന്നു.
കഴിഞ്ഞ രണ്ടാഴ്ചകളായി ഇടവിടെത്തുന്ന കനത്ത വേനല്‍മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റും മഴയും ഇടിമിന്നലും തി രുമാറാടി, കൂത്താട്ടുകുളം, പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുക ളില്‍ കനത്ത കൃഷിനാശത്തോടൊപ്പം അഞ്ചോളം വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങിയിരുന്നു. ഇടയാറില്‍ ഇടിമിന്നലേറ്റ് മദ്ധ്യവയസ്കനായ ഗൃഹനാഥന് മരിച്ചതും ഈയിടെയാണ്. തിരുമാ റാടി, ഇടയാര്‍, കിഴകൊമ്പ്, പാലക്കുഴ പ്രദേശങ്ങളിലായി എട്ട് വീടുകള്‍ക്കും കനത്ത കാറ്റില്‍ നാശനഷ്ടം വിതച്ചിരുന്നു.നടുക്ക ര-ചിലമ്പശ്ശേരി ഭാഗത്താണ് കാറ്റ് ഏറെ നാശം വിതച്ചത്.
തിരുമാറാടി പെരുമറ്റത്തില്‍ പി.എം.കുഞ്ഞിന്റെ വീടിന്റെ മു കളിലേക്ക് പന വീണ് വീട് തക ര്‍ന്നു. വീടിന്റെ മേല്‍ക്കൂരയുടെ നിര്‍മ്മാണജോലികള്‍ പൂര്‍ത്തി യാക്കുന്നതിനിടയിലാണ് മരം വീണത്. തിരുമാറാടി തട്ടുംപുറ ത്ത് കുഞ്ഞപ്പന്റെ വീടിനുമുകളി ല്‍ റബ്ബര്‍മരം വീണു.
തിരുമാറാടി മീമ്പൂര് വീടിനു മുകളിലേക്ക ് വലിയ റബ്ബര്‍മരം വീണു. തിരുമാറാടി വട്ടംകണ്ട ത്തില്‍ രാജു, കച്ചിക്കൂട്ടില്‍ പീ താംബരന്‍, കുറുപ്പുന്താഴത്ത് സു രേന്ദ്രന് എന്നിവരുടെ വീടുകള്‍ ക്കുമുകളിലേക്ക് മരങ്ങള്‍ വീണ് നാശനഷ്ടമുണ്ടായി.
ഇല്ലിക്കുന്ന് ഇല്ലിക്കനിരപ്പേല്‍ സി.കെ കു ഞ്ഞിന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പൂര്‍ണ്ണമായും പറന്നു പോയിരുന്നു.
ഇടയാറില്‍ എംപിഐക്ക് സമീപം രാജേഷ ഭവനില്‍ തങ്ക പ്പന്റെ വീട് റബ്ബര്‍മരങ്ങള്‍ വീണ് തകര്‍ന്നിരുന്നു. ചെള്ളയ്ക്കപ്പടി കോളനിയില്‍ ഇരട്ടവീടുകളില്‍ ഒന്ന് അടയ്ക്കാമരം വീണ് നാശനഷ്ടമുണ്ടായി. കാര്‍ഷിക മേഖലയില്‍ വ്യാപക കൃഷിനാശവും നേരിട്ടു. വിളവെടുക്കാറായ വാഴ, ടാപ്പിംഗിനു പാകമെത്തിയ റബ്ബര്‍, കപ്പ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കാണ് എറെ നാശം വിതച്ചത്.
തിരുമാറാടി നടുക്കര തൊ ട്ടിയില് സുധന്റെ ഇരുന്നൂറോളം കുലച്ച ഏത്തവാഴകള്‍ കാറ്റില്‍ നിലംപതിച്ചിരുന്നു. പുത്തന്‍ പുര യ്ക്കല്‍ തമ്പി, കരോട്ട് ഞൂഞ്ഞ പ്പന്, പീതാംബരന്, തിരുമാറാടി പുതുമനപ്പറമ്പില് അശോകന് എന്നിവരുടെ റബ്ബര്‍ മരങ്ങള്‍ കാ റ്റില്‍ നശിച്ചു.
പാലക്കുഴ പഞ്ചായത്തില്‍ മാറിക വാലംപാറ മട്ടുമ്മേല്‍ പൗ ലോസിന്റെ രണ്ട് പശുക്കള്‍ ഇടി മിന്നലേറ്റ് ചത്തു. മാറികയില്‍ വിവിധ സ്ഥലങ്ങളില്‍ ഇടിമിന്ന ലേറ്റ് തേക്ക്, ആഞ്ഞിലിമരങ്ങള്‍ എന്നിവ പിളര്‍ന്നിരുന്നു.
തിരുമാറാടി, കൂത്താട്ടുകുളം, പാലക്കുഴ, ഇലഞ്ഞി പഞ്ചായ ത്തുകളിലായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കപ്പെടുന്നു.
കടുത്ത മീനച്ചൂടിന് കുളിര്‍മയേകി പെയ്തൊഴിഞ്ഞ വേനല്‍മഴ ജില്ലയുടെ കിഴക്കന്‍ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീര്‍മഴയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: