മൂവാറ്റുപുഴ: വാഴക്കുളം-നടുകര അഗ്രോ ഫ്രൂട്ട്സ് ആന്റ് പൈനാപ്പിള്‍ കമ്പനി അടച്ചുപൂട്ടല്‍ ഭീഷണയിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ ന ടപടി മൂലമാണ് ഈ പൈനാപ്പി ള്‍ സ്ഥാപനം അടച്ചുപൂട്ടുന്നവസ്ഥയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. വളരെ നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തി ല്‍ സര്‍ക്കാരിന്റെ കൈകടത്തല്‍ വന്നതോടെയാണ് കമ്പനി ദുരാവസ്ഥയിലേക്ക് എത്തിച്ചേര്ന്നിരിക്കുന്നവെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
തൊഴിലാളികളുടെ സേവന-വേതന കരാറുകള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം തൊഴിലാളിക ള്‍ നടത്തിയ സമരം ഏറെ നാള് നീണ്ടുനിന്നിരുന്നു. സാമ്പത്തിക അടിത്തറ തകര്‍ന്ന കമ്പനിയെ ഉയര്‍ത്തുവാനോ സംരക്ഷിക്കുവാനോ സര്‍ക്കാരും കൃഷിവകു പ്പോ സ്ഥലം എംഎല്‍എയോ ത യ്യാറായിരുന്നില്ല. ഇതിന് സമാന്തരമായി മറ്റൊരു കമ്പനിയെ സര് ക്കാര് തലത്തില്‍ വളര്‍ത്തികൊണ്ടുവരികയും പൈനാപ്പിള്‍ കര് ഷകരുടെ കൂടുതല്‍ പ്രാതിനിധ്യമുള്ള ഈ കമ്പനിയെ ഇല്ലാതാക്കുകയുമായിരുന്നു ലക്ഷ്യമിട്ടത്.
ഇതിന്റെയടിസ്ഥാനത്തില്‍ കമ്പനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈ വ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയു ള്ള പാനീയങ്ങളും മറ്റുല്പ്പന്നങ്ങ ളും നിര്‍മ്മിക്കുന്ന നടപടികള്‍ മെ ല്ലേപോക്ക് പോയതോടെ തൊഴിലാളികള്‍ക്കുണ്ടായിരുന്ന തൊഴി ല്‍ കുറയുകയും ഉല്പാദനം കു റച്ചതോടെ സാമ്പത്തിക വരുമാ നം നില്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും പണിയെടുത്തവര്‍ക്ക് വേതനം ലഭിക്കാത്താവസ്ഥ വരികയും ചെയ്തു. തുടര്‍ന്നാണ് വേ തന വ്യവസ്ഥകള്‍ക്ക് വേണ്ടി സ മരം തുടങ്ങിയത്.
കമ്പനി അടച്ചുപൂട്ടലിന്റെ വ ക്കിലെത്തിയതോടെ സ്ഥലം എംഎല്‍എ ജോസഫ് വാഴയ് ക്കന്റെ ഇടപെടലും തൊഴിലാളികള്‍ വിട്ടവീഴ്ചയ്ക്ക് തയ്യാറായി സമരം അവസാനിപ്പിച്ച് ജോലി ക്ക്കയറി. എന്നാല്‍, ഉല്‍പ്പന്നങ്ങ ള്‍ സംസ്ഥാനത്തും പുറത്തും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനോ ഉല്പാദിപ്പിക്കുവാനോ കഴിഞ്ഞില്ല.
ഉല്പാദനത്തിനാവശ്യമായ പഞ്ചസാരയോ പാക്കിംഗ് മെറ്റീരിയലോ നല്‍കിയില്ല. കൂടാതെ ഉല്പാദനത്തിനുപയോഗിക്കു ന്ന മെഷീനുകള്‍ക്ക് വന്ന തകരാറുകള്‍ പരിഹരിക്കാന്‍ മാനേജ് മെന്റ് തയ്യാറായില്ല. മൂന്ന് ഷിഫ് റ്റ് പ്രവര്‍ത്തിക്കേണ്ട ഫാക്ടറിയിലെ ഉല്പാദനം ഒരു ഷിഫ്റ്റില്‍ ഒതുങ്ങുകയും ചെയ്തു. ഇ തുമൂലം സീസണില്‍ ജൈവ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണം നടത്താന്‍ കഴിയാത്ത ത് കമ്പനിക്ക് ലഭിക്കേണ്ട വന്‍ സാമ്പത്തിക നേട്ടം നഷ്ടപ്പെടുത്തുകയും ചെയ്തു.
മഴ കനത്തതോടെ ചോര്‍ ന്നൊലിച്ച് ഫാക്ടറിക്കകത്തേ ക്ക് വെള്ളക്കെട്ടും വ്യാപകമായി. മഴവെള്ളം ഇലക്ട്രിക്കല്‍ ഉ പകരണങ്ങളില്‍ വീണതോടെ വൈദ്യുതി തകരാറും വന്നത് പ ലസമയങ്ങളിലും ഉല്‍പ്പാദനം നിലയ്ക്കുകയും ചെയ്തു.
യഥാസമയം ഫാക്ടറി കെ ട്ടിടത്തിലെ അറ്റകുറ്റപ്പണികള്‍ ന ടത്താന്‍ മാനേജ്മെന്റ് മുന്‍കൈ എടുത്തിരുന്നില്ല. ഉല്‍പ്പാദിപ്പിച്ചു വച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കേണ്ട മാര്‍ക്കറ്റിംഗ് വിഭാഗ വും ഉറക്കം തൂങ്ങിയിരിക്കുന്നത് മൂലം ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്കഴിഞ്ഞില്ല. ഇതുമൂലം സ്വകാര്യ കമ്പനികളുടെ ജ്യൂസ് പോലുള്ള ഉല്‍പ്പന്നങ്ങള്‍
വ്യാപാരസ്ഥാപനങ്ങളിലെത്തിയതോടെ ഇത് കൂടുതല്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു.
യഥാര്‍ത്ഥ ഉല്‍പ്പന്നമായ പൈനാപ്പിള്‍ കൊണ്ടുനിര്‍മ്മിച്ച ജ്യൂസ് പോലുള്ള പാനീയങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് ഇ തോടെ അപ്രത്യക്ഷമാക്കുവാന്‍ ഇടയാക്കി.
സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന തരത്തില്‍ ക മ്പനി മാര്‍ക്കറ്റിംഗ് വിഭാഗം ഒത്തുകളിച്ചുവെന്നും തൊഴിലാളികള്‍ പറയുന്നു.
തൊഴിലാളികള്ക്കാവശ്യമാ യ വേതന വ്യവസ്ഥകള്‍ മുന്‍ വ്യവസ്ഥയനുസരിച്ച് നടപ്പാക്കി കമ്പനിയുടെ പ്രവര്‍ത്തനം മാ നേജ്മെന്റ് കൂടുതല്‍ ഉത്തരവാദിത്വത്തോടുക്കൂടി പ്രവര്‍ത്തിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ ഏ തുനിമിഷവും പൈനാപ്പിളിന്റെ സ്വന്തം നാടായ വാഴക്കുളത്തെ കര്‍ഷകരുടെ കമ്പനി എന്ന് അഭിമാനം കൊള്ളുന്ന നടുക്കര അ ഗ്രോ ഫ്രൂട്ട് പ്രോസസിംഗ് ഫാ ക്ടറി പൂട്ടിപോകുമെന്നാണ് തൊ ഴിലാളികളും നാട്ടുകാരും കര്‍ഷകരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: