എറണാകുളം സൗത്ത് റെയില്വേസ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തില്‍ പുതുക്കി പണിയുവാന്‍ നടപടികള്‍ നടക്കുന്നതായി അറിയുന്നു. ഈ പദ്ധതി റെയില്‍വേയുടെ സ്വന്തം പണം ഉപയോഗിച്ച് അല്ല മറിച്ച് സ്വകാര്യ സംരംഭകരെ പങ്കാളികള്‍ ആക്കിയാണ് എന്നാണ് തോന്നുന്നത്. അങ്ങനെ വരുമ്പോള്‍ സാമ്പത്തികപ്രശ്നം ഒരു തടസം ആയിരിക്കുകയില്ല.
ഈ ഫണ്ട് ഉപയോഗിച്ച് എറണാകുളം നോര്‍ത്തിനും സൗത്തിനും കോട്ടയം ലൈനിനും ഇടയില്‍ കിടക്കുന്ന വിശാലമായ സ്ഥലത്ത് ഒരു ട്രായാംഗുലര് സ്റ്റേഷന് നിര്‍മിച്ചാല്‍ മൂന്നുഭാഗത്തേക്കും പോകുന്ന യാത്രക്കാര്‍ക്ക് ട്രെയിനുകള്‍ പിടിക്കുവാന്‍ നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകള്‍ക്കിടയില്‍ നെട്ടോട്ടം ഓടേണ്ട ആവശ്യം വരില്ല.
സിറ്റിയുടെ കണ്ണായ സ്ഥലത്ത് കെഎസ്ആര്‍ടിസി, റെയില്വേസ്റ്റേഷന് എന്നിവയോട് ചേര്‍ന്ന് വിശാലമായ തരിശുഭൂമി സ്വകാര്യസംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്ക്ക് ഉപയോഗിക്കാം.
പല ട്രെയിനുകളും സൗത്ത് സ്റ്റേഷനില്‍ വന്ന് എഞ്ചിന് മാറ്റി തിരികെ ഓടേണ്ട ഭീമമായ ചെലവും സമയനഷ്ടവും ഒഴിവാക്കാം. ഇപ്പോള്‍ മെട്രോ നിര്‍മിച്ചിരിക്കുന്ന മേല്‍പ്പാലത്തില്‍നിന്ന് ഇങ്ങോട്ട് റോഡ് സൗകര്യവും വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കാം. സ്ഥലം ഏറ്റെടുക്കലും ഇവിടെ പ്രശ്നമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: