അഞ്ചാലുംമൂട്: ചിറ്റുമല ബ്ലോക്കിനു കീഴിലുള്ള കെട്ടിടം ഉപയോഗമില്ലാതെ കാടുകയറി നശിക്കുന്നു. തൃക്കടവൂര്‍ പഞ്ചായത്തിന്റെ പരിധിയിലെ പഴയ അഞ്ചാലുംമൂട് ബ്ലോക്ക് ഓഫീസ് സ്ഥിതി ചെയ്ത കെട്ടിടമാണ് ഇപ്പോള്‍ കാടുകയറി സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്.
അന്നത്തെ അഞ്ചാലുംമൂട് ബ്ലോക്കിന് അഷ്ടമുടി റോട്ടറി ക്ലബ് നല്കിയ ആംബുലന്‍സും വര്‍ഷങ്ങളായി ഉപയോഗിക്കാതെ തുരുമ്പ്പിടിച്ച് നശിക്കുകയാണ്. ബ്ലോക്ക് ഓഫീസിനുള്ളിലുള്ള പോര്‍ച്ചില്‍ അംബുലന്‍സ് കയറ്റി ഇട്ടിരിക്കുകയാണ്. അന്നു പഞ്ചായത്തുകള്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ തിരക്കു നിയന്ത്രിക്കാനും തൃക്കടവൂര്‍, കരുവ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന രീതിയിലുമാണ്. അഞ്ചാലുംമൂട് ആസ്ഥാനമാക്കി മറ്റൊരു ബ്ലോക്ക് ഓഫീസ് ഉണ്ടായത് പിന്നീട് കൊല്ലം കോര്‍പ്പറേഷനും പഞ്ചായത്തുകളും പുനര്നിര്ണയിക്കപ്പെട്ടപ്പോഴാണ് ബ്ലോക്ക് ഓഫീസ് പരിധിയില്‍ ജനസംഖ്യ കുറവാണെന്നു കാണിച്ചാണ് വീണ്ടും തൃക്കടവൂര്‍, തൃക്കരുവ പഞ്ചായത്തുകളെ ചിറ്റുമല ബ്ലോക്കിലേക്ക് ഉള്‍പ്പെടുത്തിയത്.
അന്നു മുതല്‍ ഈ കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. വ്യാപക പരാതി ഉണ്ടായിട്ടും അധികാരികളുടെ ഭാഗത്ത് നിന്നും ഇതുവരെയും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥിരമായി ഇതുവഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അധികാരികളും കടന്നുപോയിട്ടും ഈ കെട്ടിടം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജനലുകളും കതകും ഉള്‍പ്പടെ ഇളക്കികൊണ്ടു പോയ നിലയിലാണ്. തെരുവ് നായ്ക്കളുടെ വാസസ്ഥലം കൂടിയായിരിക്കുകയാണ് ഈ കെട്ടിടം. ബ്ലോക്ക് ഓഫീസിന്റെ ഷോപ്പിംഗ് കോംപ്ലക്സും ഇതിന്റെ സമീപത്താണ്. അവിടുത്തെ മുറികള്‍ എല്ലാം തന്നെ നിലവില്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. ഈ കെട്ടിടത്തിന്റെ കാര്യത്തിലുടന് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ അഭിപ്രായം
പ്രതികരിക്കാൻ ഇവിടെ എഴുതുക: