കൊല്ലം: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീശ്രീ രവിശങ്കറിന്റെ 59-ാം ജന്മദിനം ശ്രീശ്രീ ജയന്തിദിനമായി 13ന് ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ജില്ലാതലത്തിലുള്ള ആഘോഷപരിപാടികള്‍ കൊല്ലത്ത് നടക്കും. ശോഭായാത്ര, സമൂഹഗുരുപൂജ, മഹാസത്സംഗ്, പൊതുസമ്മേളനം, സേവാപദ്ധതികളുടെ ഉദ്ഘാടനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് വി.ആര്.ബാബുരാജ്, തിലകന്, ജി.പത്മാകരന്, ബിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായുള്ള ശോഭായാത്ര ചിന്നക്കടയില്‍ നിന്നാരംഭിച്ച് ആനന്ദവല്ലീശ്വരം തോപ്പില്‍ക്കടവ് ജ്ഞാനക്ഷേത്രത്തില്‍ സമാപിക്കും. സമൂഹഗുരുപൂജയും സത്സംഗും നടക്കും. ചടങ്ങുകള്‍ക്ക് സ്വാമി പ്രശാന്ത് നേതൃത്വം നല്‍കും.പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന് ഉദ്ഘാടനം ചെയ്യും. ഓര്‍ഗാനിക് ഫാമിങ് പ്രോജക്ടിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി ജില്ലയില്‍ 5000 ആര്‍ട്ട് ഓഫ് ലിവിങ് കുടുംബങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ ജൈവകൃഷിരീതിയില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യും.
കൃഷിവകുപ്പിന്റെ സഹകരണത്തോടെ അഗ്രികള്‍ച്ചര്‍ സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി. എല്ലാവര്ക്കും സൗജന്യമായി 15 ഇനം പച്ചക്കറി വിത്തുകള്‍ നല്‍കും. ആദ്യഘട്ടമായി കൊല്ലം കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. രാത്രി എട്ടു മുതല്‍ യൂത്ത് വിങിന്റെ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ജ്ഞാനക്ഷേത്രങ്ങളായ പാരിപ്പള്ളി, ചാത്തന്നൂര്‍, കരുനാഗപ്പള്ളി, ഇടക്കുളങ്ങര, ഓച്ചിറ, പുത്തൂര്‍, കുരാ, എഴുകോണ്‍, കൊട്ടാരക്കര, കടയ്ക്കല്‍ എന്നിവിടങ്ങളിലും ആറു മുതല്‍ ഗുരുപൂജ, സത്സംഗ്, സമ്മേളനങ്ങള്‍, ശുചീകരണ പരിപാടികള്‍, ലക്ഷ്മിതരു ഉള്‍പ്പെടെയുള്ള വൃക്ഷതൈ വിതരണം, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, അവയവദാന സമ്മതപത്രം സമര്‍പ്പിക്കല്‍, രക്തദാനം, നിര്‍ധന രോഗികള്‍ക്ക് സഹായവിതരണം എന്നിവ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: