കരുനാഗപ്പള്ളി: ചെറിയഴീക്കല്‍ വടക്കേനട ഭഗവതീക്ഷേത്രത്തിലെ തോറ്റംപാട്ട് ഉത്സവത്തിന് ഭക്തജനത്തിരക്കേറി. കൊച്ചേച്ചിറ ജംഗ്ഷനില്‍ നിന്നാരംഭിച്ച തിരുവാഭരണ ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.
ഉത്സവത്തോട് അനുബന്ധിച്ച് കരുനാഗപ്പള്ളി ഗവ.ഹോസ്പിറ്റലിലെ മുഴുവന്‍ രോഗികള്‍ക്കും ഉച്ചഭക്ഷണം നല്‍കിയും എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചും മത്സ്യതൊഴിലാളി സമ്മേളനം നടത്തിയും വ്യത്യസ്തമാകുകയാണ് ക്ഷേത്രം.
ഉത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല നാളെ രാവിലെ 10ന് നടക്കും. പൊങ്കാലയ്ക്കുശേഷം വിവിധ സ്ഥലങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. അന്നദാനം, മുഴുക്കാപ്പ്, താലപ്പൊലി, പൂമൂടല്‍, തോറ്റംപാട്ട്, ആത്മീയപ്രഭാഷണം എന്നിവ എല്ലാ ദിവസങ്ങളിലും ഉണ്ടാകും.
അരയവംശ പരിപാലന യോഗത്തിന്റെ നേതൃത്വത്തിലാണ് ഉത്സവങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: