കൊല്ലം: ഇന്നലെ ഉച്ചയ്ക്ക് വിക്ടോറിയ ആശുപത്രിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ ആശുപത്രിയിലെ ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും അഴിമതികളും കൈക്കൂലിയും എടുത്തുകാട്ടുന്നു. ഭാര്യയുടെ രണ്ടാം പ്രസവവും കഴിഞ്ഞുമടങ്ങിയ ആരോ ഒരാളാണ് തന്റെ അനുഭവവും ആശുപത്രിയിലെ ജീവനക്കാരുടെ കൈക്കൂലിയും ‘വിക്ടോറിയ ആശുപത്രിയിലെ സേവന നിരക്കുകള്‍’ എന്ന തലക്കെട്ടില്‍ കൈപ്പടയില്‍ എഴുതി പതിച്ചത്.
ഗര്‍ഭിണികളെ ലേബര്‍ റൂമില്‍ കയറ്റാന്‍ 300 രൂപ, പ്രസവശേഷം കുഞ്ഞിനെകാണിക്കുവാന് 300രൂപ,അമ്മയെ ബെഡില്‍ കിടത്താന്‍ 400രൂപ. അമ്മയെ വാര്‍ഡിലേക്കു മാറ്റാന്‍ 400രൂപ എന്നിങ്ങനെയാണ് നിരക്ക്. സുഖപ്രസവത്തിന് ആയിരവും സിസേറിയനു രണ്ടായിരവുമെന്ന കണക്കില്‍ ഡോക്ടര്‍മാരുടെ നിരക്കും പോസ്റ്ററില്‍ കാണാന്‍ സാധിക്കും. ഒന്നു മയക്കാന്‍ മയക്കു ഡോക്ടര്‍ക്കും നല്‍കണം 1500 എന്നും പോസ്റ്ററിലെ വിലവിവര പട്ടികയിലുണ്ട്.
പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടപ്പേള് ഇതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലയെന്നു വിചാരിച്ച ജീവനക്കാരും ആരുംകാണാതെ പോസ്റ്റര്‍ ഒന്നു വായിക്കാന്‍ മറന്നില്ല. ചില ജീവനക്കാര്‍ ഉടന്‍ സമരത്തിനു ആഹ്വാനം നല്‍കണമെന്നു പറഞ്ഞു കലി മനസ്സിലടക്കി. എന്നിരുന്നാലും വിക്ടോറിയ ആശുപത്രിയില്‍ പ്രസവിക്കാന്‍ എത്തിയവരും കൂട്ടിരുത്തക്കാരും പറയുന്നു,
ഈ പോസ്റ്റര്‍ വെറുതെ ഒരാള്‍ ഒട്ടിച്ചതല്ല, മറിച്ച് ഇവിടെ പ്രസവത്തിനു എത്തിയവരിലെ കൂട്ടിരുപ്പുകാരന് തന്നെയെന്ന്. ഇത്രയുംശരിയായി തുകകള്‍ എഴുതണമെങ്കില്‍ അതു വിക്ടോറിയ ആശുപത്രിയിലെത്തിയ അനുഭവസ്ഥര്‍ തന്നെയെന്നാണ് ഇവരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: