ആലപ്പുഴ: ജില്ലാ ഭരണകൂടങ്ങള്‍ വികസന പ്രേരിതമായി നടത്തുന്ന പരിപാടികളില്‍ നിന്നും ബിഎംഎസിനെ ഒഴിവാക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും വികസന ലക്ഷ്യം മുന്നില്‍ വച്ച് വിളിച്ചുചേര്‍ക്കുന്ന യോഗ തീരുമാനങ്ങള്പിന്നീട് അട്ടിമറിക്കുന്നത് ഒഴിവാക്കണമെന്നും ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ആവശ്യപ്പെട്ടു. ബിഎംഎസ് ആലപ്പുഴ മുനിസിപ്പല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ഷാജി അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ശ്രീകുമാര്‍ തത്തംപള്ളി, സെക്രട്ടറി അനിയന് സ്വാമിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
മുനിസിപ്പല്‍ സെക്രട്ടറി ജി. ഗോപകുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബൈജു നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഷാജി സി.കാര്ത്തികേയന് (പ്രസിഡന്റ്), സുരേഷ്, അമ്പിളി (വൈസ് പ്രസിഡന്റുമാര്‍), ജി. ഗോപകുമാര്‍ (സെക്രട്ടറി), ബൈജു, ലത, സന്തോഷ് (ജോയിന്റ് സെക്രട്ടറിമാര്‍), പി.ആര്. സുനില്‍കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: