ആലപ്പുഴ: കേരള വേലന്‍ മഹാജനസഭ സുവര്‍ണ ജൂബിലി സമ്മേളനത്തിന് തുടക്കമായി. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പട്ടികജാതിക്കാരുടെ ജോലി തട്ടിയെടുത്തവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടുക, സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അഡ്വ. എം.കെ. സത്യവാന് പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡി.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്. സുഭാഷ് ഉദ്ഘാടനം ചെയ്തു. പി.വി. ഷാജിന്, കെ.ഇ. മണിയന്, കെ.കെ. പത്മനാഭന്, ആര്. അശോകന്, കെ.എം. സജീവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: