ചേര്‍ത്തല: അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ ആഭിമുഖ്യത്തില്‍ പുസ്തകോത്സവം മെയ് ഒമ്പത് മുതല്‍ 15 വരെ ബ്രാഹ്മണസമൂഹ മഠം ഹാളില്‍ നടക്കും. വൈകിട്ട് അഞ്ചിന് നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ.എന്‍.ജെ. കര്‍ത്ത, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, സംസ്ഥാന അവാര്‍ഡ് ജേതാവ് ആലപ്പി ഋഷികേശ്, നഗരസഭാംഗം എം. ജയശങ്കര്‍, എന്നിവര്‍ സംസാരിച്ചു.
ആര്‍ട്ടിസ്റ്റ് കെ.കെ. വാര്യര്‍, വിശ്വസംസ്കൃത പ്രതിഷ്ഠാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എന്‍.പി. ഉണ്ണിക്കൃഷ്ണന്, പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ.വി. ഗംഗാധരന് എന്നിവരെ ആദരിക്കും. കെ.ആര്. സുബ്രഹ്മണ്യന് സ്വാഗതവും, വിമല്‍ രവീന്ദ്രന് നന്ദിയും പറയും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്. പുസ്തകോത്സവത്തോടനുബന്ധിച്ച് ദിവസേന കലാ സാംസ്കാരിക പരിപാടികള്‍, വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: