അരൂര്‍: മഴക്കാലപൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അരൂര്‍ മണ്ഡലത്തില്‍ ജനപങ്കാളിത്തത്തോടെ കര്‍മ്മപദ്ധതിക്ക് രൂപം നല്കി. നിലവിലുള്ള ജലസ്രോതസുകള്‍ സംരക്ഷിക്കുകയും ജലംകെട്ടിക്കിടക്കാന് സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പരിഹാരം കാണുകയും ചെയ്യും. അരൂര്‍ നിയോജകമണ്ഡലത്തില്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ ആശുപത്രികള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം സംയോജിപ്പിച്ചാണ് കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയത്. മഴപെയ്താല്‍ രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ക്കും മാലിന്യസംസ്കരണത്തിലും ശുചീകരണത്തിനും മുന്‍തൂക്കം നല്കുന്ന പദ്ധതി ജനപങ്കാളിത്തത്തോടെ ഓരോ പ്രദേശത്തും നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: