മുഹമ്മ: ‘ശതരുദ്രസംഹിതയും കോടിരുദ്രസംഹിതയും ശിവാവതാരങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഹനുമാനും ദുര്‍വാസാവും അശ്വത്ഥാമാവും ഭഗവാന്റെ അവതാരങ്ങള്‍ തന്നെ. അര്ജുനന് പാശുപതാസ്ത്രം നല്കുന്ന കിരാതേശ്വരനും രാമനെ അനുഗ്രഹിക്കുന്ന രാമേശ്വരനും ഭഗവാന്റെ അവതാരങ്ങളാണ്. ദശവിദ്യകളെന്ന് പേരുകേട്ട ഭുവനേശ്വരി, ഭഗവതി, കാളി മുതലായ പത്ത് വിദ്യകളുടെ ഈശ്വര ഭാവവും ശിവനുള്ളതാണ്.’
കാവുങ്കല്‍ ദേവീ ക്ഷേത്രത്തില്‍ നടക്കുന്ന ശിവപുരാണ മഹാസത്രത്തില്‍ ഭഗവാന്റെ അവതാര വര്‍ണന നടത്തുകയായിരുന്നു ആചാര്യന് ടി.ആര്. രാമനാഥന്. ശിവാരാധനയും ശിവാഗ്നിജ്വലന ദര്‍ശനവും മനുഷ്യമനസുകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാടിനെ ഭക്തിസാന്ദ്രമാക്കി നൂറുകണക്കിന് ഭക്തരാണ് സത്രവേദിയിലെത്തുന്നത്. ആചാരാനുഷ്ഠാനങ്ങളോടെ നടക്കുന്ന സത്രത്തിലെ പ്രഭാഷണങ്ങള്‍ ഭക്തരുടെ അകക്കണ്ണ് തുറപ്പിക്കുന്നതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: