എരുമേലി: ടിന്ഷീറ്റുപയോഗിച്ച് മേഞ്ഞ കുടിലിന് വാങ്ങിയ കരം നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജന്മഭൂമിയോട് പറഞ്ഞു. എരുമേലി ഒഴക്കനാട് സ്വദേശി പ്രീതവിലാസം അശോകന് – മിനി ദമ്പതികളുടെ കുടിലിനാണ് 110 രൂപ കരമായി പഞ്ചായത്ത് അധികൃതര്‍ വാങ്ങിയത്. ഇതുസംബന്ധിച്ച് ജന്മഭൂമി ഇന്നലെ നല്കിയ വാര്‍ത്തയെ തുടര്‍ന്നാണ് കരം തിരിച്ചുനല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറി തീരുമാനിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ വീടുകള്‍ക്ക് കരം പിരിക്കുന്നതു സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുന്നതിനു മുമ്പ് കരം പിരിക്കുന്നതിനായി നടപടി തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇത്തരത്തില്‍ പരാതി ഉള്ളവര്‍ പഞ്ചായത്തില്‍ അപേക്ഷ നല്കിയാല് നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: