മണ്ണഞ്ചേരി: വഞ്ചിപ്പാട്ട് പാടി തുഴയെറിയാന്‍ ഇനി സായിയില്‍ അപര്ണയുണ്ടാകില്ല. ആലപ്പുഴ സായിയിലെ ജൂനിയര്‍ തുഴച്ചില്‍ താരമായ ആര്യാട് പഞ്ചായത്ത് ചെമ്പത്തറ പനയ്ക്കല്‍ വിട്ടില്‍ രാമഭദ്രന്റെ മകള്‍ അപര്‍ണ അഞ്ചുവര്‍ഷമായി സായിയുടെ താരമാണ്. തുഴച്ചില്‍ പരിശീലനത്തിനിടയിലെ വിരസതയകറ്റാന്‍ കുട്ടനാടന്‍ ശൈലിയില്‍ തുഴയെറിഞ്ഞ് അപര്‍ണ വഞ്ചിപ്പാട്ട് പാടുന്നത് കേള്‍ക്കാന്‍ കൂട്ടുകാര്‍ക്ക് അതീവതാത്പര്യമായിരുന്നു.
ഇനി തങ്ങളെ രസിപ്പിക്കാന്‍ അപര്‍ണ വരില്ലെന്ന് പറഞ്ഞ് ഇവര്‍ കരയുന്നത് ഏവരെയും കണ്ണീരാലാഴ്ത്തി. പഠനത്തില്‍ മിടുക്കിയുമായ ഈ പെണ്‍കുട്ടി കഴിഞ്ഞ ദേശീയമീറ്റുകളില്‍ സ്വര്‍ണം ഉള്‍പ്പെടെ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അപര്‍ണയുടെ നേട്ടങ്ങള്‍ ആവേശത്തോടെ ആസ്വദിച്ചിരുന്ന നാട്ടുകാര്‍ പുതിയ ഉയരങ്ങള്‍ താണ്ടുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: