ആലപ്പുഴ: സായി കേന്ദ്രത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ആവശ്യപ്പെട്ടു. പ്രാകൃതമായ തരത്തിലുള്ള റാഗിങ് സ്പോര്‍ട്സ് കേന്ദ്രത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റാഗിങ് നടത്തിയ മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ സ്പോര്‍ട്സ് കേന്ദ്രത്തില്‍ നിന്ന് പുറത്താക്കണം. മരിച്ച പെണ്‍കുട്ടിയുടെ ആശ്രിതര്‍ക്ക് അര്‍ഹമായ സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സായിയിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു. സ്ഥാപനത്തിലെ നടത്തിപ്പ് ചുമതല കേന്ദ്രസര്‍ക്കാരിന് കീഴിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സായി കേന്ദ്രത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. തിലോത്തമന് എംഎല്‍എ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: