ആലപ്പുഴ: സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ആലപ്പുഴ പുന്നമടയിലെ ഹോസ്റ്റലില്‍ വിഷാംശം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയ നാലു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് അനേ്വഷിച്ച് വിശദീകരണം നല്കാന് കമ്മീഷന് അംഗം ആര്. നടരാജന് കമ്മീഷന്റെ മുഖ്യ അനേ്വഷണ ഉദേ്യാഗസ്ഥന് ഐജി: എസ്. ശ്രീജിത്തിന് നിര്‍ദ്ദേശം നല്കി. ഒരു മാസത്തിനകം വിശദീകരണം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: