ആലപ്പുഴ: സായ് സ്പോര്‍ട്സ് സ്കൂളില്‍ വിഷക്കായ കഴിച്ച് കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഒരു പെണ്‍കുട്ടി മരണപ്പെടുകയും ചെയ്ത സംഭവം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി അന്വേഷിക്കണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സജി ചെറിയാന് ആവശ്യപ്പെട്ടു.
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആലപ്പുഴയിലെ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരേണ്ടതുണ്ട്. കാലാകാലങ്ങളായി ഈ കേന്ദ്രത്തില്‍ നടന്ന റാഗിങ്ങും പെണ്‍കുട്ടികളോടുള്ള മോശപ്പെട്ട സമീപനവുമാണ് ഈ ആത്മഹത്യശ്രമത്തിന് പിന്നിലെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പടുന്നത്. ഇത് ബലപ്പെടുത്തുന്ന ചില കാര്യങ്ങള്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.
സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന കേന്ദ്രമാണിത്. അവിടെ പഠനാന്തരീക്ഷവും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടത് കായികമന്ത്രാലയവും കായികവകുപ്പുമാണ്. എന്നാല്‍ കാലാകാലങ്ങളായി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനാല്‍ ഗുരുതരമായ വീഴ്ചയാണ് ബന്ധപ്പെട്ട അധികാരികള്‍ വരുത്തിയിട്ടുള്ളതെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: