ചേര്‍ത്തല: ശക്തമായ കാറ്റില്‍ ആല്‍മരം ഒടിഞ്ഞ് വീണ് കട തകര്‍ന്നു. നഗരസഭ 21-ാം വാര്‍ഡ് വെളിയില്‍ ശശികുമാറിന്റെ താലൂക്ക് ഓഫീസ് ജങ്ഷനിലെ സ്റ്റേഷനറി കടയാണ് ബുധനാഴ്ച രാത്രിയോടെ മരം വീണ് പൂര്‍ണമായി തകര്‍ന്നത്. നഗരസഭയുടെ 60-ാം നമ്പര്‍ ബങ്കാണിത്. കടയിലുണ്ടായിരുന്ന ഫ്രിഡ്ജിനും മറ്റ് ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
മരം വീണ് വൈദ്യുതി കമ്പി പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തില്‍ വൈദ്യുതി പൂര്‍ണമായും തടസപ്പെട്ടു. മണിക്കൂറുകളോളം വാഹന ഗതാഗതവും തടസപ്പെട്ടു. അഗ്നിശമന സേനയും പോലീസും എത്തി മരം മുറിച്ച് മാറ്റിയതിനെ തുടര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തടസപ്പെട്ട വൈദ്യുതി വിതരണം വ്യാഴാഴ്ച വൈകിട്ടോടെയാണ് പുനരാരംഭിച്ചത്. സംഭവത്തില്‍ രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: