ആലപ്പുഴ: തീരപ്രദേശത്ത് നിയമപരമായ പരിധി ലംഘിച്ച് ട്രോളിങ് നടത്തുന്ന ബോട്ടുകാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആലപ്പുഴ ടൗണ്‍ വെസ്റ്റ് ഭാരവാഹി യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന പരിധി ലംഘിച്ചാണ് ബോട്ടുകാര് മത്സ്യബന്ധനം നടത്തുന്നത്. ഇതിനാല്‍ ചെറുവള്ളങ്ങളുടെ വലയും മറ്റും നശിപ്പിക്കപ്പെടുന്നു. ബോട്ടുകാരും വള്ളക്കാരും തമ്മില്‍ കടലില്‍ സംഘര്‍ഷം നിത്യസംഭവമാണ്.
തീരപ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അധികാരികള്‍ അടിയന്തരമായി ഇടപെടണം. അല്ലാത്തപക്ഷം ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം തീരുമാനിച്ചു. ടൗണ്‍ വെസ്റ്റ് പ്രസിഡന്റ് സി.എസ്. സുമാനസന്‍ അദ്ധ്യക്ഷത വഹിച്ചു. വി.സി. സാബു, ആര്. കണ്ണന്, അനീഷ് രാജ്, കെ. പ്രദീപ്, ഹരിരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: