കൊട്ടാരക്കര: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പരിഷത്ത് ശിക്ഷാവര്‍ഗിന് മൈലം ദേവിവിലാസം സ്കൂളില്‍ തുടക്കമായി.ഇന്നലെ രാവിലെ 9.30 ന് സദാനന്ദപുരം അവധൂതാശ്രമം ഉപമഠാധിപതി സ്വാമി രാമാനന്ദ‘ഭാരതി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്മുഖ്യപ്രഭാഷണം നടത്തി. അഡ്വ: ദിലീപ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ആര്‍എസ്എസ് ജില്ല സംഘചാലക് ആര്.ദിവാകരന് ,വിഎച്ച്പി സംസ്ഥാനവൈസ് പ്രസിഡന്റ് ഭാസ്കരന്,ശിബിരാധികാരി പി.സതീഷ്മേനോന്‍,പി.എം.ചന്ദ്രന്, വാസുദേവന്‍പിള്ള, എം.സി.വത്സന്, പി.എം.രവികുമാര്‍ കെ.ബി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ശിബിരത്തില്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നായി ബ്ലോക്ക്തല ചുമതലയുള്ള 150 ഓളം പ്രവര്‍ത്തകര്‍ പങ്കെടുക്കും. വിഎച്ച്പി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ചമ്പത്ത് റായ്, ജോയിന്റ് ജനറല്‍ സെക്രട്ടറി വിനായക് റാവു ദേശ്പാണ്ഡേ, സത്സംഗപ്രമുഖ് വസന്തരഥ്, ദേശീയ സെക്രട്ടറി സുധാംശു മോഹന്‍ പട്നായിക്ക്, ഗോപാലരത്നം, ദേശീയ സെക്രട്ടറി വെങ്കിടേശ്വരന്, വൈസ് പ്രസിഡന്റ് ബലരാമന്, കെ.വി. മദനന് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ സംസാരിക്കും.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, സീമാജന കല്യാണ്‍ സമിതി ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, സഹകാര്യവാഹുമാരായ എം. രാധാകൃഷ്ണന്, അഡ്വ. ശങ്കര്‍ റാം, തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി എം. സതീശന്, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, സംഘടനാ സെക്രട്ടറി എം.സി. വത്സന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.
നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗോവധ നിരോധനം, ദേശസുരക്ഷ, പരിസ്ഥിതി സംരക്ഷണം, സേവന പ്രവര്‍ത്തനം വ്യാപിപ്പിക്കല്‍, ഘര്‍ വാപസി തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകള്‍ നടത്തി നിലപാട് പ്രഖ്യാപിക്കും. കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിനെ ഹൈജാക്ക് ചെയ്ത് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുകയും എന്തിനെയും വോട്ട്ബാങ്കിന്റെ ബലത്തില്‍ വര്‍ഗീയവല്‍കരിക്കുകയും ചെയ്യുന്ന ആപല്‍ക്കരമായ സ്ഥിതിയാണ് ഇന്നുള്ളത്.
ഹിന്ദു എന്ന് ആരെങ്കിലും മിണ്ടിയാല്‍ അവരെ ഒറ്റപെടുത്താന്‍ ചില മാധ്യമങ്ങള്‍ ഉള്‍പ്പടെ ഗൂഢമായ നീക്കമാണ് നടന്നു വരുന്നത്. ഇതാണ് മതപരിവര്‍ത്തനം ചര്‍ച്ചയാകാതെ ഘര്‍വാപ്പസി ചര്‍ച്ചയായതെന്നും ഇതിനെതിരെ സമൂഹ ബോധവത്കരണത്തിന് പ്രവര്‍ത്തകരെ സജ്ജരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്നും സംഘടനാസെക്രട്ടറി എം.സി. വത്സനും,വിഭാഗ് സെക്രട്ടറി പി.എം. രവികുമാറും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: