ലോകമാന്യ ബാലഗംഗാധര തിലകന് ഭാരതീയ നേതാക്കന്മാരുടെ ഇടയില്‍ ഉള്ള സ്ഥാനം അത്യുന്നതമാണ്. സ്വാതന്ത്ര്യസമരത്തില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ പങ്കുകൊണ്ട അദ്ദേഹത്തെ രാഷ്‌ട്രം ഭക്തിയോടെ അനുസ്മരിക്കുന്നു.
അന്നൊരിക്കല്‍ ഒരു സുഹൃത്ത് സംഭാഷണത്തിനിടയില്‍ ചോദിച്ചു:’ബലവന്തറാവ്, സ്വരാജ്യം കിട്ടിയാല്‍ ഏതൊരു കര്‍മ്മപദ്ധതി ഏറ്റെടുക്കാനാണ് അങ്ങുപദേശിക്കുന്നത്? പ്രധാനമന്ത്രിയായി സേവനം ചെയ്യുമോ അതോ വിദേശകാര്യ മന്ത്രിയാകുമോ?
തിലകന്‍ ഉടന്‍തന്നെ മറുപടി കൊടുത്തു- ”അല്ല, ഗണിതശാസ്ത്ര പ്രൊഫസറായി ജോലി ചെയ്യാനാണ് എനിക്കാഗ്രഹം. പൊതുപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡിഫറന്‍ഷ്യല്‍ കാല്‍ക്കുലസിനെ സംബന്ധിച്ച ഒരു പുസ്തകമെഴുതണമെന്നാഗ്രഹമുണ്ട്. നമ്മുടെ നാടിന്റെ സ്ഥിതി പരിതാപകരമാണ്. മനസ്സിന്റെ ശാന്തിക്കും സ്വസ്ഥതയ്‌ക്കും ഗൗരവമുള്ള നല്ലൊരു ഗ്രന്ഥത്തിന്റെ രചനയില്‍ ഏര്‍പ്പെടുന്നത് ഉത്തമമായിരിക്കുമെന്നനിക്കു തോന്നുന്നു.
















