ആലപ്പുഴ: തിരിച്ചറിയല്‍ കാര്‍ഡിന്റെ പേരില്‍ ഇലക്ഷന് കമ്മീഷന് സാമ്പത്തികമായും മാനസികമായും ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. ബിഎല്‍ഒമാരും പോസ്റ്റുമാന്മാരും വീടുവീടാന്തരം കയറിയിറങ്ങി തിരിച്ചറിയല്‍ കാര്‍ഡ് മാറ്റത്തിന് വേണ്ടി ജനങ്ങളെ നിര്‍ബന്ധിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് തിരികെ വാങ്ങി പുതിയവ നല്‍കാനുള്ള നടപടികളുണ്ടാകണം. അതിന്റെ ചെലവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വഹിക്കണമെന്നും ജില്ലാ സെക്രട്ടറി കളത്തില്‍ വിജയന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: