ചേര്‍ത്തല: കെഎസ്ആര്‍ടിസി ഡ്രൈവറെ ബസില്‍ നിന്നു പിടിച്ചിറക്കി മര്‍ദ്ദിച്ചതായി പരാതി. പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. എറണാകുളം ഡിപ്പോയിലെ ഡ്രൈവര്‍ എം.ഡി. സലിമോനാ (40)ണ് ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം വൈകിട്ട് മനോരമ കവലയ്ക്ക് സമീപമായിരുന്നു സംഭവം.
എറണാകുളത്തു നിന്നു ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ഫാസ്റ്റ് ബസ് കാറുമായി ഉരസിയെന്നതിന്റെ പേരിലാണ് തര്‍ക്കമുണ്ടായത്. കാറിലെത്തിയവര്‍ ബസില്‍ നിന്നു ഡ്രൈവറെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ചേര്‍ത്തല പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: