ആലപ്പുഴ: ലീഗല്‍ മെട്രോളജി വകുപ്പ് കാര്‍ത്തികപ്പള്ളി, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ വിവിധ പാചകവാതക വിതരണ ഏജന്‍സികളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറു കേസെടുത്തു. 16,000 രൂപ പിഴ ഈടാക്കി. പാചകവാതക സിലിണ്ടറുകളുടെ തൂക്കത്തില്‍ കുറവ്, പുനഃപരിശോധന നടത്തി സര്‍ട്ടിഫൈ ചെയ്യാതെ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, വിതരണ വാഹനങ്ങളില്‍ അളവു തൂക്ക ഉപകരണങ്ങള്‍ കൊണ്ടുപോകാതിരിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തി. സ്ക്വാഡുകള്‍ക്ക് അസിസ്റ്റന്റ് കണ്ട്രോളര് കെ.പി. പത്മകുമാര്‍, സീനിയര്‍ ഇന്‍സ്പെക്ടര്‍ എസ.് ഷെയ്ക് ഷിബു എന്നിവര്‍ നേതൃത്വം നല്കി. ഇന്‍സ്പെക്ടര്‍മാരായ ഷൈനി വാസവന്, ജെ. ശിവപ്രസാദ്, നിഫി എസ്. ഹക്ക്, ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ്മാരായ ജയകുമാര്‍, കെ.വി. വിജേഷ്കുമാര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: