കൊച്ചി: നവതിയിലെത്തിയ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. വേണുഗോപാലിനെ ആദരിച്ചു. ബന്ധുക്കളും സംഘപ്രവര്‍ത്തകരും പങ്കെടുത്ത ലളിതമായ ചടങ്ങ് പ്രാന്ത കാര്യാലയമായ മാധവ നിവാസിലായിരുന്നു. ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ പരിവാര്‍ സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസയര്‍പ്പിക്കാനും ആശീര്‍വാദം വാങ്ങാനും എത്തിയിരുന്നു.
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന്‍ എന്നിവര്‍ വേണുഗോപാലിന്റെ സംഘജീവിതത്തെയും സംഘാടന പ്രവര്‍ത്തനങ്ങളെയും കുറിച്ച് സംസാരിച്ചു.
സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയ ആദ്യനാളുകളില്‍ത്തന്നെ സംഘടനയുടെ ഭാഗമായി സംഘപ്രവര്‍ത്തനത്തിനു ജീവിതം സമര്‍പ്പിച്ച ആര്‍. വേണുഗോപാല്‍, എല്ലാവരുടേയും വേണുവേട്ടന്‍, എക്കാലത്തും മാതൃകയാണെന്ന് പി. നരായണന്‍ പറഞ്ഞു. സംസ്ഥാനത്തെയും ഭാരതത്തിലെയും മാത്രമല്ല, ഐഎല്‍ഒ പോലുള്ള അന്താരാഷ്‌ട്ര വേദിയില്‍ ലോക തൊഴിലാളികള്‍ക്കു വേണ്ടിയും സംഘടനാ പ്രവര്‍ത്തനം വിനിയോഗിച്ച വേണുവേട്ടന്‍ എക്കാലത്തും പ്രചോദനമായിരിക്കുമെന്ന് ബിഎംഎസ് അദ്ധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍ പറഞ്ഞു.
പലതും ചെയ്തു, ഇനിയും ഏറെ ചെയ്യാനുണ്ട്, ചിലതെല്ലാം ഗുണകരമായി. ഠേംഗ്ഡിജിയായിരുന്നു എന്നും മാതൃക. അദ്ദേഹത്തില്‍നിന്നു നേരിട്ടു കിട്ടിയ അനുഭവങ്ങള്‍ പ്രചോദനമായി. ആ ശരികള്‍ മുന്നോട്ടുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവര്‍ക്കും മാതൃകയാകണം. ഇത്രയുമൊക്കെ ചെയ്യാനായതിനു ജഗദീശ്വരനോടു പ്രാര്‍ത്ഥിക്കാറുണ്ട്, എല്ലാവരോടും നന്ദിയുണ്ട്, മറുപടി പ്രസംഗത്തില്‍ വേണുഗോപാല്‍ പറഞ്ഞു.
സീമാ ജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ച് പ്രമുഖരെ പരിചയപ്പെടുത്തി. ആര്‍. ഹരി, എസ്. സേതുമാധവന്‍, കെ. കെ. ബലറാം, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.എ. കൃഷ്ണന്‍, എ.ആര്‍. മോഹനന്‍, വി.കെ. വിശ്വനാഥന്‍, പി. ചന്ദ്രശേഖരന്‍, എസ്. രമേശന്‍ നായര്‍, ഇ. എന്‍. നന്ദകുമാര്‍, അഡ്വ. സജി നാരായണന്‍, പി. കെ. വിജയരാഘവന്‍, എസ്. രാമനുണ്ണി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
ചടങ്ങില്‍, ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന തേഡ് വേള്‍ഡ് ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം വി. ആര്‍. രാമന് നല്‍കി വേണുഗോപാല്‍ പ്രകാശനം ചെയ്തു. വേണുഗോലാലിന്റെ മാര്‍ഗ്ഗ ദര്‍ശിത്വത്തില്‍ ദത്തോപാന്ത് ഠേംഗ്ഡിയുടെ കാഴ്‌ച്ചപ്പാടുകള്‍ പ്രചരിപ്പിക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: