കലയുടെ വേരുകള്‍ തേടിയുള്ള യാത്രയിലല്ല റിയാസ് കുന്ദമംഗലം, മറിച്ച് കലയുള്ള വേരുകള്‍ തേടിയുള്ള യാത്രയിലാണ്. ഇക്കഴിഞ്ഞ കുറെ വര്‍ഷമായി വൃക്ഷങ്ങളുടെ വേരുകള്‍ തേടുകയും അതില്‍ അത്യപൂര്‍വമായ സൗന്ദര്യവും സന്ദേശവും ആവിഷ്കരിക്കുകയാണ് ശില്പകലയില് ഒരു പരിശീലനവും ലഭിക്കാത്ത ഈ കലാകാരന്.
നാളെയുടെ വക്താക്കളാകേണ്ടുന്ന യുവതലമുറയുടെ കണ്ണ് തുറപ്പിച്ചുകൊണ്ട് സാമൂഹ്യ പ്രശ്നങ്ങളിലേക്ക് അവരുടെ മനസ്സിനെ, ചിന്തയെ പായിപ്പിച്ചുകൊണ്ട് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുവാനുള്ള പോരാട്ടത്തില്‍ ശില്പ പ്രദര്‍ശനവുമായാണ് റിയാസ് കുന്ദമംഗലം നാടാകെ ശ്രദ്ധേയനാകുന്നത്. വേരുകള്‍ വെറും വിറകുകളായി കണ്ട് ചാരമാക്കുന്നതിന് പകരം അവയെ കലയുടെ….ആശയത്തിന്റെ….ചോദ്യങ്ങളുടെ… മറുപടികളുടെ… ശാഖകളാക്കുകയാണ് ഈ മനസ്സ്.
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് ജനിച്ചുവളര്‍ന്ന് ശില്‍പ്പകലയില്‍ ഔപചാരിക വിദ്യാഭ്യാസം പോലുമില്ലാതെ, ജന്മസിദ്ധമായ പ്രതിഭ മാത്രമാണ് ഇദ്ദേഹത്തിന് കൈമുതലായിട്ടുള്ളത്. മുപ്പതും നാല്‍പ്പതും വര്‍ഷത്തെ പഴക്കമുള്ള വേരുകളില്‍ അവയുടെ സ്വാഭാവിക പ്രകൃതത്തിന് ഭംഗം വരാതെ സമകാലീന സമൂഹ അവസ്ഥകള്‍ പ്രമേയമാക്കുകയാണ് ഈ ശില്‍പ്പി.
മാസങ്ങളോളമുള്ള കഠിനാദ്ധ്വാനത്തിലൂടെയാണ് ഓരോ വേരും ശില്പമാകുന്നത്. ഭാരതത്തിലെ അത്യുദാത്തമായ മാതൃ സ്നേഹത്തെ ദ്യോതിപ്പിക്കുന്ന ഭഗവാന് കൃഷ്ണനും വളര്‍ത്തമ്മയായ യശോദയും തമ്മിലുള്ള സ്നേഹവാത്സല്യങ്ങളുടെ അനശ്വരമായ മാതൃത്വം, എന്‍ഡോസള്‍ഫാന്‍ ദുരന്തമുഖം കൊത്തിയെടുത്ത ‘ചതിക്കപ്പെട്ട ഒരുടല്‍’, വര്‍ഗീയതയില്‍ ക്രൂശിക്കപ്പെടുന്ന നിരപരാധിയുടെ അവസ്ഥ, ഇന്റര്‍നെറ്റില്‍ കുടുങ്ങുന്ന യുവത്വത്തിന്റെ നേര്‍ക്കാഴ്ചയായ ‘വലയിലേക്ക് ഒരു ക്ലിക്ക് ദൂരം’, മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തിലേക്കും ദുരന്തത്തിലേക്കും വിരല്‍ ചൂണ്ടുന്ന ‘കൈവെള്ളയില്‍ ഒരു ഒറ്റുകാരന്’, വീട്ടകത്തെ തടവറയിലായ വൃദ്ധമാതാവ്, ചൂഷണത്തിനിരയാകുന്ന വയനാട്ടിലെയും അട്ടപ്പാടിയിലെയും, അവിവാഹിതരായ അമ്മമാര്‍, ആനകളോടുള്ള മനുഷ്യന്റെ പീഡനം വ്യക്തമാക്കുന്ന ആനക്കണ്ണീര്‍, അമ്മയുടെ മടിത്തട്ടില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലായെന്നു കാണിക്കുന്ന വിലപിക്കുന്ന മാതൃത്വം, തുടങ്ങിയ ശില്പങ്ങളാണ് റിയാസ് കുന്ദമംഗലം ഇതിനകം രൂപപ്പെടുത്തിയത്. സമൂഹത്തിന് നേരെ ചാട്ടുളികണക്കെയുള്ള ചോദ്യങ്ങളുമായുള്ള ഈ പ്രതിഭയുടെ ഇടപെടല്‍ ആയിരങ്ങളുടെ അഭിനന്ദനവും പ്രോത്സാഹനവുമായി മുന്നേറുകയാണിന്നും. ‘ഏീറ െഛംി ഇീൗിൃ്യേ വേരുകളിലൂടെ’ എന്ന അത്യപൂര്‍വ ശില്പ പ്രദര്‍ശനവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: