Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍- 24

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 02:34 pm IST
in Samskriti

കുമാര ഇനി ഉല്പത്തിപ്രകരണത്തെപ്പറ്റി പറയാം.

”മന്നിങ്കലനുഭൂതി, വേദനം, പ്രതിപത്തി

    എന്നെല്ലാം പ്രാമാണികരോതുന്നു. പ്രത്യക്ഷത്തെ

    ആയതുതന്നെയാണ് നമ്മുടെ ജീവനെന്നു

    നീയറിയുക. നന്നായ് കാകുല്‍സ്ഥ ശിഖാമണേ

ഓര്‍ത്താലും സുഷുപ്തിയിലാ ജീവന്‍ തന്നെ സംവി

    ന്മാത്ര രൂപനായ് വിളങ്ങിടുന്നു രഘുപതേ”

അനുഭൂതി, വേദനം പ്രതിപത്തി എന്നീ പേരുകളിലെല്ലാം പറയപ്പെടുന്ന അപരോക്ഷ ചൈതന്യത്തെത്തന്നെയാണ് പ്രമാണവാദികള്‍ പ്രത്യക്ഷമെന്ന് പറയുന്നത്. ഈ ചൈതന്യം തന്നെയാണ് വേദാന്ത പ്രസിദ്ധമായ ജീവാത്മാവ്. ശുദ്ധ ബ്രഹ്മവും, ഈശ്വരനും, ബുദ്ധിബിംബിതനായ ചിദാഭാസനും ആ ജീവന്‍ തന്നെയാണ്. സങ്കല്പവികല്പങ്ങളുടെ ഭ്രമംമൂലം പരമാത്മാവ് പലതായിപ്പിരിഞ്ഞ് വെള്ളം, തിര, പത എന്നീ രൂപത്തില്‍ കാണപ്പെടുന്നതുപോലെ പല രൂപത്തിലുള്ള ജഗത്തായി നമുക്ക് കാണപ്പെടുന്നു.

ജീവന്‍ ക്രിയാശക്തി പ്രധാനമായ പ്രാണധാരണയാല്‍ ചഞ്ചലപ്പെട്ട് ഭൗതികലിംഗ ഭൂതശരീരനായി സങ്കല്പ വികല്പങ്ങളെ മനനം ചെയ്തുകൊണ്ട് മന്ദീഭവിച്ച മനസ്സായിത്തീരുന്നു. ഈ മനസ്സാകട്ടെ ഇളകാത്ത സമുദ്രത്തില്‍ ഉത്ഭവിച്ച ക്ഷണിക തരംഗംപോലെ പരമാത്മാ ചൈതന്യത്തിന്റെ ഒരുതരം പ്രതിഭാസം മാത്രമാണ്. പ്രപഞ്ചമാകുന്ന ഇന്ദ്രജാലം കേവലം മനസ്സിന്റെ സങ്കല്പ വികല്പം മാത്രമാണ്. ഇങ്ങിനെ പലതത്വങ്ങളേയും ഉപദേശിക്കുന്നതിനിടയില്‍ രാമന്‍ ഗുരുവിനോട് ചോദിച്ചു.

ഭഗവാനെ മനസ്സിന്റെ സ്വരൂപം എപ്രകാരത്തിലുള്ളതാണെന്ന് പറഞ്ഞു തരണമേ. മനസ്സു തന്നെയാണല്ലോ ഈ ലോകത്ത് സകലദോഷങ്ങളേയും ഉണ്ടാക്കുന്നത്?

ശൂന്യമായ് ജ്ജഡാകതിയായിടുമാകാശത്തി

നെന്നതുപോലെത്തന്നെ മാനസത്തിനും പാര്‍ത്താല്‍

കല്യാണവാരാന്നിധേ ശ്രീരാമ നാമമാത്ര-

    മല്ലാതെ രൂപമൊന്നുമില്ലഹോകണ്ടീടുവാന്‍

    ഉള്ളിലുംപുറമേയും സദ്രൂപമായിട്ടുള്ള-

    തല്ലെന്നുവന്നീടിലും മാനസമറികനീ

    എല്ലാദിക്കിലുമിതു നന്നായി വിളങ്ങുന്നു.

    മല്ലലോചന നല്ലോരാകാശമെന്നപോലെ

    നിത്യവുമസത്തായോ സത്തായോ വിളങ്ങീടു-

മര്‍ത്ഥത്തെക്കുറിച്ചുള്ള നല്ലൊരുതോന്നലോര്‍ത്താല്‍

    യാതൊന്നാണതുതന്നെ മാനസമായീടുന്ന-

    തേതുമന്തരമില്ല മറ്റുയാതൊന്നുമല്ല

    സങ്കല്പം തന്നെയാണു മനസ്സെന്നറികനീ

    സങ്കല്പത്തിങ്കല്‍നിന്നു വേറിടാമനസ്സെന്നും

    മനസ്സും സങ്കല്പവും വെവ്വേറെയല്ലെന്നതു

    മനുജേശ്വരപ്രിയനന്ദന ധരിക്കനീ

  

ഇതുകേട്ട വസിഷ്ഠന്‍ പറഞ്ഞു രാമാ, ജഡവും ശൂന്യവുമായ ആകാശത്തിനെന്നപോലെ മനസ്സിനും പറയത്തക്ക രൂപമൊന്നുമില്ല. ഉള്ളിലാകട്ടെ, പുറത്താകട്ടെ അതിന് രൂപമൊന്നുമില്ല. എന്നാല്‍ ആകാശംപോലെ മനസ്സും സര്‍വ്വത്ര നിറഞ്ഞിരിക്കുകയും ചെയ്യുന്നു. സത്തായതോ അസത്തായതോ ആയ വസ്തുക്കളെക്കുറിച്ച് നമുക്കുണ്ടാകുന്ന ബോധം തന്നെയാണ് മനസ്സ്. സങ്കല്‍പവും മനസ്സും തമ്മില്‍ ഭേദമില്ല. ബോധരൂപത്തില്‍ നാം വ്യാപരിപ്പിക്കുന്ന ശക്തിയാണ് സങ്കല്പം സങ്കല്പമില്ലെങ്കില്‍ മനസ്സുമില്ല സങ്കല്പത്തില്‍ നിന്നും മനസ്സിനെ വേര്‍പ്പെടുത്താന്‍ സാദ്ധ്യമല്ല.

ലൗകീക വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരുന്നാലും പ്രപഞ്ചത്തെ മിത്ഥ്യയെന്നു കരുതി പരമാര്‍ത്ഥ ബോധം വെടിയാതെ ആകാശംപോലെ ശൂന്യമായി എല്ലാത്തിനേയും കാണാന്‍ കഴിയുന്നവന്‍ ജീവന്‍ മുക്തനാണ്. സുഖ ദു:ഖങ്ങളില്‍ ഭാവഭേദമില്ലാതെ പ്രശാന്തനും പ്രസന്നനുമായി കഴിയുന്നവന്‍ ജീവന്‍ മുക്തനാണ്. വാസനാ ബന്ധമില്ലാത്ത ബോധത്തോടുകൂടിയിരിക്കുന്നവനും, എന്തു ചെയ്താലും കര്‍ത്താവെന്നോ, ഭോക്താവെന്നോ ചിന്തിക്കാതെ കാര്യങ്ങളുടെ ഗുണദോഷങ്ങളില്‍ ബുദ്ധിയെ വ്യപരിപ്പിക്കാതിരിക്കുന്നവനും ജീവന്‍മുക്തനാണ്.

ലോകത്തെ ഭയപ്പെടാതെ ലോകരെ ഭയപ്പെടുത്താതേയും ഹര്‍ഷത്തില്‍ നിന്നും അമര്‍ഷത്തില്‍ നിന്നും ആര്‍ മുക്തനാണോ അവനും ജീവമുക്തനാണ്. ഇങ്ങനെയുള്ളവര്‍ ദേഹനാശം അടയുമ്പോള്‍ ഇളക്കമില്ലാത്ത കാറ്റുപോലെ മുക്താവസ്ഥവിട്ട് ദേഹമില്ലാത്ത മുക്തിപദം പ്രാപിക്കുന്നു. ഇവര്‍ക്ക് പിന്നെ ഉദയാസ്തമനങ്ങളില്ല. സത്ത്, അസത്ത്, അഹം, അന്യന്‍, സമീപസ്ഥന്‍, ദൂരസ്ഥന്‍,രൂപം, വികാരം എന്നിവ ഒന്നും ഉണ്ടാകുകയില്ല. ഇരുള്, വെളിച്ചം, നാമ രൂപങ്ങള്‍ എന്നിവയില്ലാതെ ഒരു സത്‌വസ്തുവായി അവശേഷിക്കുന്നു.

അനന്തമായ ഈ വസ്തു ശൂന്യമല്ല, സ്ഥൂലമല്ല, ദൃശ്യമല്ല, ഭൂതദര്‍ശനമല്ല സഞ്ചായവുമല്ല. വ്യവഛേദിക്കാന്‍ കഴിയാത്തതും പൂര്‍ണ്ണത്തില്‍വെച്ച് പൂര്‍ണ്ണമായ ആകൃതിയോടുകൂടിയതും സത്തും അസത്തും ഇത് രണ്ടുമല്ലാത്തതുമാണ്. അല്ലയോ രാമാ ജ്ഞാതാവ,് ജ്ഞാനം, ജ്ഞേയം ഇവയെ ത്രിപുടിയെന്ന് പറയപ്പെടുന്നു. ഇവയില്‍  സ്ഫുരണരൂപേണ വിളങ്ങുന്ന ചൈതന്യം യാതൊന്നോ അതിനെ ഏകാഗ്രമായി ധ്യാനിച്ചാല്‍ പരമാര്‍ത്ഥ തത്ത്വബോധം നിന്നില്‍ ഉദിക്കുന്നതാണ്. ഇതുകേട്ട് രാമന്‍ ചോദിച്ചു. ഗുരോ ആനന്ദചിതാകൃതിയായ അതിന്റെ രൂപം എനിക്ക് മനസ്സിലാകുന്ന വിധത്തില്‍ അരുളിച്ചെയ്താലുംമഹര്‍ഷി തുടര്‍ന്നു. രാമ മഹാ കല്പകാലത്തില്‍ സര്‍വ്വകാരണങ്ങള്‍ക്കും കാരണഭൂതനായ പരബ്രഹ്മം മാത്രം അവശേഷിക്കുന്നു.

ചിത്തവൃത്തികള്‍ ക്ഷയിച്ച തന്റെ ആത്മാവിനെക്കൂടെ നശിപ്പിക്കുമ്പോള്‍ ജാതിനാമാദികളില്ലാത്ത ഏതൊരു വസ്തുസദ്രുപമായി വിളങ്ങുന്നുവോ അതാണ് യഥാര്‍ത്ഥ വസ്തുരൂപം. ജീവസ്വരൂപമായ ചൈതന്യത്തിന് വിശ്വവിമുഖമായ യാതൊരു രൂപമാണോ ശാന്തവും, വിമലവും ചിന്മാത്രവുമായി വിളങ്ങുന്നത് അതുതന്നെയാണ് വസ്തുരൂപം. ചൂട്, കാറ്റ് മുതലായവ ഏറ്റാലും ഒന്നും ഏറ്റതായി തോന്നിയ്‌ക്കാത്ത ചേതസ്സിന്റെ രൂപമാണ് പരമാത്മാസ്വരൂപം. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി ഇവകളെ വിട്ട് വിളങ്ങുന്ന ചിരനിദ്രയുടെ രൂപം ഏതാണോ അതുതന്നെയാണ് പരമാത്മാവിന്റെ രൂപം.

.. തുടരും

‘

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.