Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 02:18 pm IST
inSamskriti

477. ഗന്ധരൂപാ – ഗന്ധം രൂപമായവള്‍. 470-ാം നാമം ഘ്രാണരൂപാ എന്നായിരുന്നു. ഗന്ധങ്ങളെ വേര്‍തിരിച്ചറിയാന്‍ ശരീരത്തിലുളള ഉപകരണമാണ് മൂക്ക്. മൂക്കുകൊണ്ടു ബാഹ്യലോകത്തെ അറിയുന്നതിനുപകരിക്കുന്ന മണമായി വര്‍ത്തിക്കുന്ന മൂകാംബികയെ നാമം സ്തുതിക്കുന്നു.

478. ജ്ഞാനരൂപാ – ജ്ഞാനം രൂപമായവള്‍. 471-ാം നാമം ജ്ഞാതൃരൂപാ എന്നായിരുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ ലോകത്തെ അറിയുന്ന ജ്ഞാതാവ് ആ അറിവുകളെ അപഗ്രഥിച്ചുണ്ടാക്കുന്ന അവബോധമാണ് ജ്ഞാനം. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അനുഭവങ്ങളുടെ പരസ്പരബന്ധം, കാര്യകാരണബന്ധം, ആധാരാധേയബന്ധം തനിക്കും മറ്റു മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും ഇവയൊക്കെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്ത തുടങ്ങിയവയുടെ ആകെത്തുകയാണ് ജ്ഞാനം എന്നു പറയാം. ജ്ഞാനം ദേവിയുടെ ഒരു രൂപമാണ്. മനുഷ്യരും മറ്റു ജീവികളും ദേവിയുടെ ഉപകരണങ്ങള്‍മാത്രം.

479. പഞ്ചതന്മാത്രരൂപിണി – പഞ്ചതന്മാത്രരൂപിണീ എന്ന ഈ നാമത്തെ ലളിതാസഹസ്രനാമത്തിലെ പഞ്ചതന്മാത്രസായകാ എന്ന നാമവുമായി താരതമ്യപ്പെടുത്തി ചിന്തിക്കുന്നത് പ്രയോജനപ്രദമായ അഭ്യാസമാണ്. രൂപം, ശബ്ദം, സ്പര്‍ശം, രസം, ഗന്ധം എന്നിവയാണ് പഞ്ചതന്മാത്രകള്‍. ഇവ ദേവിയുടെ ആയുധങ്ങളാണെന്നു ലളിതാസഹസ്രനാമം. ദേവിയുടെ സങ്കല്‍പവികല്പരൂപമായ മധുരമുള്ള കരിമ്പുവില്ലില്‍ നിന്നും പുറപ്പെടുന്ന പഞ്ചതന്മാത്രകളായ സായകങ്ങള്‍ ത്രിമൂര്‍ത്തികള്‍ തൊട്ടു സൂക്ഷ്മജീവികള്‍ വരെയുള്ള സമസ്തപ്രമാണികളെയും കീഴ്‌പ്പെടുത്തുന്നു.

മൂകാംബികാസഹസ്രനാമം പഞ്ചതന്മാത്രകളെ ദേവിയുടെ അഞ്ചുരൂപങ്ങളായി അവതരിപ്പിക്കുന്നു. പഞ്ചതന്മാത്രകളെ സ്വീകരിച്ചനുഭവിക്കുന്ന കണ്ണ്, കാത്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളെയും ദേവിയുടെ രൂപങ്ങളായി സ്വീകരിക്കുന്നു. മനുഷ്യനും മനുഷ്യശരീരവും അതിലുള്ള ഇന്ദ്രിയങ്ങളും ഇന്ദ്രിയാനുഭവങ്ങളും അനുഭവങ്ങള്‍ക്കു കാരണമായ പ്രപഞ്ചവും പ്രപഞ്ചഘടകങ്ങളും എല്ലാം മൂകാംബികാദേവിയുടെ പല രൂപങ്ങള്‍. അങ്ങനെയുള്ള ദേവിയെ നാമം സ്തുതിക്കുന്നു.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Main Article

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതി

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.