കോട്ടയം: ജില്ലയില്‍ ലഹരി മാഫിയ സജീവം.ഇന്നലെ കടയില്‍ വില്പന നടത്താന്‍ ഒളിപ്പിച്ചു വച്ചിരുന്ന 150പായ്ക്കറ്റ് ഹാന്‍സ് പിടികൂടി.തിരുവാര്‍പ്പില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നാണ് ഹാന്‍സ് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് കടയുടമയുടെ പിതാവായ തിരുവാര്‍പ്പ് ഇഞ്ചിത്തറയില് ഗോപി(60)യെ പോലിസ് പിടികൂടി.
ജില്ലാ പോലിസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി അജിത്തിന്റെ നിര്‍ദ്ദേശ പ്രാകാരം പൊലിസ് കടയില്‍ നടത്തിയ റെയ്ഡിലാണ് ഹാന്‍സ് പിടികൂടിയത്.ദിവസേന 200പായ്ക്കറ്റ് ഹാന്‍സ് ഈ കടയില്‍ നിന്നും വില്പന നടത്തുണ്ട്.സ്കൂള്‍,കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് രഹസ്യമായി 30മുതല്‍45രൂപവരെ ഈടാക്കിയാണ് ഹാന്‍സ് വിറ്റിരുന്നത്.രാവിലെയും വൈകുന്നേരവുമാണ് വില്പന കുടുതലായും നടക്കുന്നത്.ഓപറേഷന് ഗുരുകൂലം പദ്ധതി പ്രകാരം നടത്തിയ റെയ്ഡില്‍ വെസ്റ്റ് സി ഐ സക്കറിയ മാത്യൂ, വെസ്റ്റ് എസ് ഐ ടി ആര് ജിജു,സിനീയര്‍ സിവില്‍ പോലിസ് പ്രകാശ് ബാബു,ഷാഡോ പൊലിസ് ഐ സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.കഴിഞ്ഞ ആഴ്്ചയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊലിസ് നിരോധിത ലഹരി ഉല്പന്നങ്ങള് പിടികൂടിയിരുന്നു.എന്നാല്‍ പൊലിസിന്റെ കണ്ണുവെട്ടിച്ച് ജില്ലയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ സുലഭമായി വില്പന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: