Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍- 22

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 07:36 pm IST
in Samskriti

എട്ടാം ദിവസം അങ്കണത്തിലേക്ക് പ്രവേശിപ്പിച്ചു. അവിടെയും ഏഴു ദിവസം കഴിച്ചുകൂട്ടി, അതിനടുത്ത ദിവസം ഭക്ഷണാദികള്‍ കഴിഞ്ഞുവേണം രാജസന്ദര്‍ശനമെന്ന് പറഞ്ഞ് ഭടന്മാര്‍ അന്തപ്പുരത്തില്‍ കടത്തി. അവിടേയും ഏഴു ദിവസം പാര്‍പ്പിച്ചു, മാത്രമല്ല പരീക്ഷണാര്‍ത്ഥം ഉന്മാദികളായ സ്ത്രീകളാല്‍ പരിചരണവും; സുഖസാമഗ്രികളാലുള്ള സല്‍ക്കാരങ്ങളും നടത്തി. പക്ഷെ  ഇതുകൊണ്ടൊന്നും ശുകന്റെ മനസ്സിന് യാതൊരു ചലനവും സംഭവിച്ചില്ല.

ഇളം കാറ്റിന് ഹിമാലയത്തെ ഇളക്കാന്‍ സാധ്യമല്ലല്ലോ. അദ്ദേഹം മനസ്സാനിധ്യം കൈവെടിയാതെ സ്വസ്ഥനും സന്തുഷ്ടനുമായി വിളങ്ങി. മനസ്സിന് പക്വതകൈവരിച്ചവനാണെന്ന് പരീക്ഷണങ്ങളില്‍കൂടി കണ്ടറിഞ്ഞ ജനകന്‍ ആ നൈഷ്ഠികബ്രഹ്മചാരിയെ അരികില്‍ വരുത്തി സ്വാഗതം ചെയ്ത് നമസ്‌കരിച്ചു. അതിനു ശേഷം അദ്ദേഹത്തോട് ”അല്ലയോ കൃതകൃത്യനായ മഹര്‍ഷേ, ആത്മസുഖസിദ്ധിയാല്‍ സര്‍വമനോരഥങ്ങളും സാധിച്ചുകഴിഞ്ഞ അങ്ങ് എന്ത് അഭീഷ്ടം സാധിക്കുവാന്‍വേണ്ടിയാണ് ഇവിടെ എഴുന്നള്ളിയിരിക്കുന്നത്?

ശുകന്‍ പ്രതിവചിച്ചു ഗുരോ! ദുസ്തരമായ സംസാരം ഉത്ഭവിച്ചതെങ്ങിനെയെന്നും അത് നിശ്ശേഷം ഇല്ലാതാക്കുന്നതിനുള്ള വഴിയെന്തെന്നും ദയവായി അങ്ങ് പറഞ്ഞു തരണം. ഇതുകേട്ട ജനകന്‍ മറുപടിയായി ”ഹേ മഹര്‍ഷേ അങ്ങ് സ്വായത്തമായി അറിഞ്ഞതും; പിന്നീട് അങ്ങയുടെ പിതാവിങ്കല്‍നിന്ന് ശ്രവിച്ചതുമായ തത്വമല്ലാതെ അറിയേണ്ടതായി വേറെ ഒന്നുമില്ല. അവിച്ഛിന്ന ജ്ഞാനസ്വരൂപനായ പരമപുരുഷന്‍ ഒന്നു മാത്രമേ പരമാര്‍ത്ഥമായിട്ടുള്ളൂ.

ബദ്ധനും മുക്തനും ആകുന്നത് അവനവന്റെ സങ്കല്പങ്ങളുടെ ഭാവഭേദങ്ങള്‍ അനുസരിച്ചാണ്. സങ്കല്പമുള്ളവന്‍ ബദ്ധനും അതില്ലാത്തവന്‍ മുക്തനുമായിത്തീരുന്നു. ഭോഗങ്ങളിലെന്നല്ല മറ്റെല്ലാ ദൃശ്യങ്ങളിലും വിരക്തനായ അങ്ങ് സമ്പൂര്‍ണ്ണ ചിത്തനായിക്കഴിഞ്ഞിരിക്കുന്നു. ഇനി ബാഹ്യ വിഷയങ്ങളില്‍ അങ്ങ് ഒരിക്കലും പതിക്കുകയില്ല. സംസാരഭ്രാന്തി ഉപേക്ഷിച്ച് സ്വസ്ഥനാവുക.”

ജനകനില്‍ നിന്ന് ഇപ്രകാരം ഉപദേശം ലഭിച്ച ശുകന്‍ സംശയങ്ങളകന്ന് മൗനിയായി ശോകവും, ഭയവും മാലിന്യവുമകന്ന് ആശങ്കകളകറ്റി വളരെക്കാലം ദൃശ്യമാലിന്യരഹിതമായ ചിദാത്മാവില്‍ വിശ്രമിച്ചു. വ്യാസപുത്രനെപ്പോലെ നിനക്കും ഇവിടെ ഒരു സംശയനിവാരണം മാത്രമേ ആവശ്യമുള്ളൂ. വിശ്വാമിത്രന്‍ തുടര്‍ന്നു. രാമനെ സ്വസ്ഥനും സന്തുഷ്ടനുമാക്കുന്നതിന് ചിത്തവിശ്രാന്തിക്കുവേണ്ടി ഭഗവാന്‍ വസിഷ്ഠ മഹര്‍ഷി തന്നെ കുമാരന് ദിവ്യോപദേശം നല്‍കട്ടെ.

ജ്ഞേയത്തെ അറിഞ്ഞ മനസ്സിന്റെ ലക്ഷണങ്ങള്‍ ഭോഗങ്ങള്‍ അഭിലഷിക്കാതിരിക്കുകയാണ്. ഭോഗങ്ങള്‍ കൊണ്ട് അജ്ഞാനജന്യമായ ബന്ധങ്ങള്‍ ബലവത്താവുകയും വാസന നശിച്ചാല്‍ ബന്ധങ്ങള്‍ ശിഥിലമാവുകയും ചെയ്യുന്നു. വാസനാ നാശം മോക്ഷമെന്നും വാസനാബലം ബന്ധമെന്നും പറയപ്പെടുന്നു. യശസ്സ് മുതലായ ശ്രേയസ്സുകള്‍ക്ക് വേണ്ടിയല്ലാതെ ഭോഗങ്ങളെ തിരസ്‌കരിക്കുന്നവരാണ് ജീവന്‍ മുക്തന്‍ ഹേ വസിഷ്ഠഭഗവാന്‍ നമ്മുടെ വൈരാഗ്യവും, ശാന്തിയും, ശ്രേയസ്സും ഉദ്ദേശിച്ച് ബ്രഹ്മദേവന്‍ നമുക്കുതന്ന ജ്ഞാനോപദേശമുണ്ടല്ലോ അത് ശിഷ്യനായ രാഘവന് അങ്ങ് ഉപദേശിച്ചാലും.

പാരമ്പര്യമനുസരിച്ച് ഉത്തമാധികാരിയായ ഗുരു ഉത്തമാധികാരിയായ ശിഷ്യന് ഉപദേശം നല്‍കുന്നു. തന്റെ വിഷാദയോഗത്തെക്കുറിച്ചുള്ള രാമന്റെ ദീര്‍ഘമായ വിശദീകരണത്തില്‍നിന്നും ബ്രഹ്മോപദേശം ലഭിക്കുന്നതിന് തികച്ചും അര്‍ഹനാണ് താനെന്ന് രാമന്‍ തെളിയിച്ചു. അതുപോലെ ബ്രഹ്മാവ് തനിക്കുപദേശിച്ച പരമമായ ജ്ഞാനമാണ് താന്‍ രാമന് നല്‍കാന്‍ ഉദ്ദേശിക്കുന്നെന്നതിലൂടെ വസിഷ്ഠനും തന്റെ ആധികാരികത്വം തെളിയിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.