ചോറ്റാനിക്കര: ജന്മനാ ഹൃദയവാല്‍വിന് സുഷിരങ്ങള്‍ കാരണം രണ്ടുവയസ്സുകാരന് അഭിനവ് കൃഷ്ണയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നു. മാമല മുരിയമംഗലം അനീഷിന്റെ മകന് അഭിനവ് കൃഷ്ണന് ജനനം മുതല്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗുരുതരാവസ്ഥയിലായ കുട്ടിയെ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഓട്ടോഡ്രൈവറായ അനീഷിന്റെ ഏക വരുമാനത്തിലാണ് അച്ഛനും അമ്മയും ഭാര്യ അമലയും മകനും അടങ്ങുന്ന കുടുംബം കഴിയുന്നത്.
അതുകൊണ്ടുതന്നെ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സക്കും വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്തുവാന്‍ ഈ കുടുംബം പെടാപ്പാടുപെടുകയാണ്. ശസ്ത്രക്രിയയ്ക്ക് മൂന്നരലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സുമനസ്സുകളുടെ സഹായം ഈ കുടുംബത്തിനൊരു കൈത്താങ്ങാകും.
എസ്ബിടി തിരുവാങ്കുളം ശാഖ- 67305905509
ഫോണ്‍: 9061556338.
പ്രതികരിക്കാൻ ഇവിടെ എഴുതുക: