കൊല്ലം: ജില്ലയുടെ കുടിവെള്ള സ്രോതസായ ശാസ്താംകോട്ട തടാകസംരക്ഷണ സമരത്തിന് നേരെ പോലും മുഖം തിരിച്ച് നില്ക്കുന്ന സിപിഎമ്മിന്റെ മഴവെള്ള കൊയ്ത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍. ജില്ലയിലെ പ്രധാന ഏലാകളും, കുടിവെള്ള സ്രോതസുകളും നികത്താന്‍ ഒത്താശ ചെയ്യുന്നതില്‍ ഭൂരിഭാഗവും സിപിഎം നേതൃത്വം നല്കുന്ന പഞ്ചായത്ത് ഭരണസമിതികളാണ്.
ജില്ലയില്‍ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വേണ്ടി ചെറുതും വലുതുമായി നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളിലും സിപിഎമ്മും അവര്‍ നേതൃത്വം നല്കുന്ന ത്രിതല പഞ്ചായത്ത് ഭരണസമിതികളും പ്രതിസ്ഥാനത്ത് നില്ക്കുമ്പോള് ജില്ലയെ ജലസമ്പുഷ്ടമാക്കാനല്ല കുളമാക്കാനാണ് ഇവരുടെ പരിപാടിയെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
ലക്ഷകണക്കിന് വരുന്ന ജില്ലാ നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട തടാകത്തെ സംരക്ഷിക്കാന്‍ വര്‍ഷങ്ങളായി പരിസ്ഥിതി സ്നേഹികള്‍ സമരരംഗത്താണ്. ഈ സമരങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയോ സ്വന്തമായി സമരം സംഘടിപ്പിക്കാനോ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തടാക കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് നേതൃത്വം. ഒരുകാലത്ത് നൂറുമേനി വിളഞ്ഞിരുന്ന ഏലാകളെല്ലാം ഇന്ന് കോണ്‍ക്രീറ്റ് സൗധങ്ങളായി മാറിക്കഴിഞ്ഞു.
നിലംനികത്തലിന് അനുമതി നല്‍കിയിരിക്കുന്നത് സിപിഎം നേതൃത്വം നല്കുന്ന ഭരണസമിതികളാണ്. പുത്തൂര്‍ വല്ലഭന്‍കര ഏലായില്‍ കശുവണ്ടി വ്യവസായി ഏക്കറുകണക്കിന് നിലം നികത്തി കോണ്‍ക്രീറ്റ് പാകാന്‍ തുടങ്ങിയപ്പോഴും വ്യവസായിക്ക് അനുകൂലമായ നിലപാടാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം ഉള്‍പ്പെടെ എടുത്തിരുന്നത്.
അന്ധവിശ്വാസം ആരോപിച്ച് കുളങ്ങള്‍ നികത്താനും കാവുകള്‍ വെട്ടിതെളിക്കാനും ആഹ്വാനം ചെയ്തവര്‍ മഴക്കുഴി കുഴിക്കാന്‍ പറയുമ്പോള്‍ അണികള്‍ പോലും ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്, ഇപ്പോള്‍ സജീവമായി നടക്കുന്ന മാലയില്‍ മലപ്പത്തൂര്‍ സമരം അട്ടിമറിക്കാനും ക്രഷര്‍ മാഫിയയെ സഹായിക്കുന്നതും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ്.
നരേന്ദ്രമോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ജനപ്രീതി കണ്ട് മാലിന്യസംസ്കരണപദ്ധതി പ്രഖ്യാപിച്ച് സംസ്ഥാനസെക്രട്ടറി തന്നെ രംഗത്തിറങ്ങിയെങ്കിലും പാളി.ജില്ലയെ ജലസമ്പുഷ്ടമാക്കാന്‍ ജില്ലാപഞ്ചായത്ത് ചില പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ വിജയിച്ചാല്‍ സ്വന്തം അക്കൗണ്ടിലാക്കുവാനുമാണ് സിപിഎം പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: