കരുനാഗപ്പള്ളി: പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും വര്‍ധിച്ചുവരുന്ന മാരക കീടനാശിനികളുടെ വെല്ലുവിളി നേരിടുന്നതിന് അമൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ചുറ്റുപാടുമുള്ള പരമ്പരാഗത വിത്തുകളില്‍ നിന്ന് ജൈവപച്ചക്കറികള്‍ ഉല്പാദിപ്പിച്ച് ഗ്രാമീണര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
ജൈവകൃഷി സാര്‍വത്രികമാക്കുകയെന്ന ലക്ഷ്യത്തോടെ സമീപത്തുള്ള ക്ലാപ്പന,കുകുലശേഖരപുരം പഞ്ചായത്തുകളിലെ എല്ലാ കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ സ്വയം നഴ്സറിയില്‍ തയ്യാറാക്കിയെടുത്ത പച്ചക്കറി തൈകള്‍ വിതരണം ചെയ്ത് ജൈവകൃഷിയുടെ പ്രാധാന്യം വ്യക്തമാക്കി.
ഈ പദ്ധതിയിലൂടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും ജൈവ പച്ചക്കറി തൈകളും വിതരണം ചെയ്യാനാണ് പദ്ധതി. പ്രകൃതിസംരക്ഷണം ലക്ഷ്യമാക്കി കേരളത്തിലുടനീളം അഞ്ച് ലക്ഷത്തിലധികം തൈകള്‍ വിഷുത്തൈനീട്ടം’പദ്ധതിയുടെ ഭാഗമായി മാതാ അമൃതാനന്ദമയീമഠം വിതരണം ചെയ്തിട്ടുണ്ട്. അമ്മയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തങ്ങള്‍ ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിച്ചതെന്ന് അമൃതയിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ക്യാമ്പസ് ഡയറക്ടറായ ബ്രഹ്മചാരി സുദീപ് അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ചന്ദ്രസേനന് ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മെഹര്‍ഷാദ്,കുകൃഷി ഓഫീസറായ ബിനീഷ്.വി.ആര്, ക്ലാപ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: