കുന്നത്തൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച് കൂടിയ കോണ്‍ഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയോഗം നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള വാക്കേറ്റത്തെയും സംഘര്‍ഷത്തേയും തുടര്‍ന്ന് അലങ്കോലമായി.
കുന്നത്തൂര്‍ താലൂക്ക് റസിഡന്‍സ് വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ അഴിമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസ് ഭരണസമിതിയുള്ള ബാങ്കിന്റെ പ്രസിഡന്റ് കെപിസിസി എക്സിക്യൂട്ടിവ് അംഗം കൂടിയായ എ.വിശാലാക്ഷിയാണ്. ഇവര്‍ കോടികളുടെ തിരിമറിയാണ് ഈ ബാങ്കില്‍ നടത്തിയത്. സാധാരണക്കാരായ നിരവധി ആളുകളുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി കോടികളുടെ വായ്പയാണ് തട്ടിപ്പിലൂടെ ബാങ്കില്‍ നിന്നും പിന്‍വലിച്ചത്.
തട്ടിപ്പിനിരയായവരില്‍ നിരവധി സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ട്. വിശാലാക്ഷിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് ഡിസിസി അംഗം കൂടിയായ ഐഎന്‍ടിയുസി നേതാവ് കാഞ്ഞിരവിള അജയകുമാറും ഭൂരിപക്ഷ അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ പ്രസിഡന്റിനെ സംരക്ഷിക്കുന്ന സമീപനമാണ് ബ്ലോക്ക് പ്രസിഡന്റായി കെ.കൃഷ്ണന്‍കുട്ടി നായര്‍ സ്വീകരിച്ചത്.
കോണ്‍ഗ്രസിന്റെ മേലേതട്ടില്‍ നിന്ന് വരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അവര്‍ക്കൊന്നുമെതിരെ യാതൊരു നടപടിയും പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. അതിനാല്‍ ഇവിടെയും നടപടി വേണ്ടാ എന്ന ഉറച്ച നിലപാടിലായിരുന്നു ബ്ലോക്ക് പ്രസിഡന്റ്. ഈ തീരുമാനത്തെ അജയകുമാറും സംഘവും ചോദ്യം ചെയ്യുകയും ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടുപേരും പരസ്പരം തല്ലാനായി കസേരകള്‍ എടുത്ത് പാഞ്ഞടുത്തെങ്കിലും തല്ല് ഒഴിവാക്കാനായി ഇവരെ പിടിച്ച് മാറ്റുകയായിരുന്നു. ഭരണിക്കാവിലെ കോണ്‍ഗ്രസ് ഭവന്റെ ഓഫീസിലെ കസേരകള്‍ ഇരുകൂട്ടരും പരസ്പരം എറിഞ്ഞ് നശിപ്പിച്ചിട്ടുണ്ട്.
നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടയില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. വളരെക്കാലമായി കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ചേരിപ്പോരിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവും. ഭരണിക്കാവിലെ കാര്‍ഷിക വികസന ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളില്‍ കുളിച്ച് നില്ക്കുന്ന കോണ്‍ഗ്രസിനെ പുതിയ സാമ്പത്തിക തിരിമറി വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
ഭരണിക്കാവിലെ ഇതേ ഓഫീസില്‍ വച്ച് രണ്ടുമാസം മുമ്പ് വി.എം.സുധീറിന്റെ കേരള യാത്രയുടെ അവലോകന യോഗത്തിനെത്തിയ ഡിസിസി പ്രസിഡന്റിന് നേരെയും ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ കയ്യേറ്റശ്രമം ഉണ്ടായി. അന്ന് ഡിസിസി പ്രസിഡന്റ് ഓഫീസില്‍ നിന്നും ഓടി രക്ഷപ്പെടുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: