മൂവാറ്റുപുഴ: പുതിയ വീടി ന്റെ ഇലക്ട്രിക്ജോലികള് പുര്‍ത്തിയാക്കി വീട്ടിലേയ്ക്ക് മടങ്ങുന്നവഴി തടഞ്ഞുനിര്‍ത്തി യുവാവിനെ സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം പണംകവര്‍ന്നതായി പരാതി. മര്‍ദ്ദനമേറ്റയുവാവ് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.
വാളകം പഞ്ചായത്തിലെ മേ ക്കടമ്പ് കുന്നിക്കാപ്പടിയില് ഈ ട്ടിക്കല്‍ ഇ.വി.പ്രസാദിനാണ് മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 11.15-ഓടെയാണ് മര്‍ദ്ദനത്തിന് ഇടയാക്കിയ സംഭവം. ഈസ്റ്റ് വാഴപ്പിള്ളിയിലെ തോട്ടുങ്കല്‍ ജിജിയുടെ വീടിന്റെ വയറിംഗ് ജോലിപൂര്‍ത്തിയാക്കി തറവാടുവീടായ മേക്കടമ്പിലെ വീട്ടിലേയ്ക്ക് ടൗണ്കറങ്ങാതെ എളുപ്പവഴിയിലൂടെ ബൈക്കില്‍ പോകുമ്പോള്‍ കുര്യന്മല സംഗമംറോഡില് കൗണ്‍സിലര്‍ തടഞ്ഞുനിര്‍ത്തിയത്.
ഈസമയം യൂവാവിന് വീ ട്ടില്‍നിന്ന് ഫോണ്വരുകയും സംഭാഷണത്തിനിടയില്‍ കൗ ണ്സിലര് ആക്രോശിച്ചും ചോ ദ്യംചെയ്തും ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈയിടുകയും ഐഡികാര്‍ഡും ലൈസന്‍സും പതിനായിരത്തോളംരൂപയും തട്ടിയെടുക്കുകയും ചെയ്തു. വിവരം തിരക്കിയതോടെ കള്ളനാണെന്നുപറ ഞ്ഞ് യുവാവിന്റെ മുഖത്ത് ശക്തമായി അടിച്ചെന്നും പറയുന്നു. വാഴപ്പിള്ളിയില്നിന്നും വയറിംഗ് ജോലികഴിഞ്ഞ് വരുന്നതാണെന്നും എളുപ്പത്തില്‍ എത്തുന്നതിന് ഇതിലെ പോയതാണെ ന്നും സംശയുണ്ടെങ്കില്‍ കെട്ടിടയുടമയേയും പോലീസിനെയും വിളിച്ചുകൊള്ളാന്‍ ഇതിനായി മൊബൈല്‍ നമ്പറും നല്കി.
ഇതൊന്നും ചെവികൊള്ളാതെ കൗണ്‍സിലറുടെ ഗുണ്ടാസംഘത്തില്‍പ്പെട്ട അഞ്ചോളംപേരേ വിളിച്ചുവരുത്തി വടിപോലുള്ള ആയുധങ്ങളുപയോഗിച്ച് സം ഘം കൈക്കും പുറത്തിനും മര് ദ്ദിച്ചുവെന്നും ഉറക്കെകരഞ്ഞതോടെ സമീപവാസികളായ സ് ത്രീകളുള്പ്പെടെയുള്ളവരെത്തി ആക്രമണം നിര്ത്തണമെന്നാവശ്യപ്പെട്ടിട്ടുപോലും നിര്‍ത്താതെ തുടര്‍ന്നതോടെ പോലീസിനെ വിളിച്ചുവരുത്തി യുവാവിനെ ര ക്ഷപ്പെടുത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയാണ് ചെയ്തത്.
ഇതിന്ശേഷം പോലീസ് താ ലൂക്ക് ആശുപത്രിയില്‍ കൊ ണ്ടുപോയി ചികിത്സതേടി തിരി ച്ച് സ്റ്റേഷനിലെത്തിച്ച് കെട്ടിടഉടമയെ വിളിച്ചുവരുത്തി യുവാവിന്റെ വിശ്വാസം ഉറപ്പിച്ചശേഷം വിടുകയാണ് ചെയ്തത്. തീര് ത്തും അവശനായതിനെതുടര്ന്ന് രാത്രിയില്‍തന്നെ സെന്റ്ജോര് ജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുംചെയ്തു. തന്നെമര്ദ്ദിച്ചത് നഗരസഭയിലെ കൗണ്‍സിലറായ ദിലീപാണെന്നും കൂട്ടാളികളെ കണ്ടാല്‍ അറിയുമെന്നും പോലീസിനെ ധരിപ്പിച്ചിട്ടുണ്ട്. പോലീസ് കേസെടുക്കാതെ സ മയം നീട്ടികൊണ്ടുപോയി. സി പിഎം കൗണ്‍സിലര്‍ക്ക് ഒത്താശചെയ്ത് കേസ് ഒഴിവാക്കി ഒ ത്തുതീര്പ്പിനുള്ള നീക്കവും ഇതിനിടയില്‍ നടന്നുവരുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: